ദമ്പതികളെ ആക്രമിച്ച ​ഗൂണ്ടകളെ റിമാൻഡ് ചെയ്തു

Nov 13, 2022 - 21:42
0
ദമ്പതികളെ ആക്രമിച്ച ​ഗൂണ്ടകളെ റിമാൻഡ് ചെയ്തു


യാതൊരു പ്രകോപനവും ഇല്ലാതെ   നടുറോഡിൽ വച്ച് കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കോടതി റിമാൻഡ് ചെയ്തു. കോട്ടയം സ്വദേശിയായ ജോർജ്ജിൻ്റെ കാറാണ് ആക്രമിക്കപ്പെട്ടത്. യാതൊരു പ്രകോപനവും ഇല്ലാതെ അജിത് കുമാർ, ജയപ്രകാശ് എന്നിവർ അതിക്രമം കാട്ടുകയായിരുന്നു. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷനിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ട് വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളുമായി കാറിലെത്തിയ ദമ്പതികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കൈത്തറി വസ്ത്രങ്ങൾ വാങ്ങാനായാണ് കുടുംബം ബാലരാമപുരത്ത് എത്തിയത്. ഇവിടെ വച്ച് മുന്നിൽ പോയ കാറിൽ ജോർജ്ജിൻ്റെ കാർ ചെറുതായി ഉരഞ്ഞു. ഇതിനു പിന്നാലെയാണ് മുൻപിലെ കാറിൽ സഞ്ചരിച്ച തിരുവനന്തപുരം പൗഡിക്കോണം സ്വദേശി അജിത് കുമാറും കല്ലിയൂർ സ്വദേശി ജയപ്രകാശ് ഗൗതമനും ചേർന്ന് ജോർജ്ജിൻ്റെ കാർ അടിച്ചു തകർത്തത്. കാർ ആക്രമിക്കപ്പെട്ടപ്പോൾ ജോർജ്ജിൻ്റെ ഭാര്യയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഇരുവരേയും തട‍ഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു ബാലരാമപുരം ജംഗ്ഷനിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഐപിസി 308 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User