മോദിക്ക് വീണ്ടും തിരിച്ചടി ; കൂടെ കേന്ദ്രമന്ത്രിയും കുടുങ്ങും
നീറ്റ് ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സിജെപി പുതിയ പ്രചാരണങ്ങളുമായി രംഗത്ത്.
ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും വഴിതിരിച്ചുവിടൽ തന്ത്രങ്ങളൊന്നും ഇവിടെ ഏറ്റില്ല. വിദ്യാർത്ഥികളും യുവാക്കളും നേരിട്ടറിങ്ങി കേന്ദ്ര സർക്കാരിനെ പൂട്ടുകയാണ് ചെയ്തത്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തിയ നീറ്റ്പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഉയർന്നുവന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന കാഴ്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം നീറ്റ് പരീക്ഷ എന്നത് കേവലമൊരു മത്സരപരീക്ഷയായിരുന്നില്ല, മറിച്ച് അവരുടെ ജീവിതത്തിലെയും ഭാവിയിലെയും ഏറ്റവും നിർണായകമായ വഴിത്തിരിവായിരുന്നു. എന്നാൽ 2026 മെയ് 3-ന് നടന്ന പരീക്ഷയ്ക്ക് പിന്നാലെ പുറത്തുവന്ന വാർത്തകൾ രാജ്യത്തെ ഒന്നാകെ വലിയ നടുക്കത്തിലേക്കാണ് തള്ളിയിട്ടത്. മാസങ്ങളോളം രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികളുടെ പ്രതീക്ഷകളെ ഇല്ലാതാക്കിക്കൊണ്ട് ചോദ്യപേപ്പർ ചോർന്നെന്ന വാർത്ത പുറത്തുവന്നു. ഇത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെയും ധാർമ്മിക അടിത്തറയെയും തന്നെ പൂർണ്ണമായും ചോദ്യം ചെയ്യുന്ന സംഭവമായി മാറി. എങ്കിലും ഇത്തവണ അനീതിക്ക് മുൻപിൽ നിശബ്ദരായിരിക്കാൻ വിദ്യാർത്ഥി സമൂഹം ഒരുക്കമായിരുന്നില്ല. ജൂൺ 21-ന് അധികൃതർ പുനഃപരീക്ഷ നടത്തിയെങ്കിലും വിദ്യാർത്ഥികളുടെ ഉള്ളിലുണ്ടായിരുന്ന രോഷത്തിന്റെ കനലുകൾ അണഞ്ഞിരുന്നില്ല. തങ്ങളുടെ ഭാവി കച്ചവടം ചെയ്യുന്നത് ആരാണെന്ന ചോദ്യവുമായി ജൂലൈ 20-ന് കോക്രോച്ച് ജനത പാർട്ടി അഥവാ സിജെപിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടുകയും പാർലെമെന്റിലേക്ക് ശക്തമായ മാർച്ച് നടത്തുകയും ചെയ്തു.തുടക്കത്തിൽ ഈ പ്രതിഷേധങ്ങളെയും സമരങ്ങളെയും തികച്ചും നിസ്സാരവത്കരിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. അവകാശങ്ങൾക്കായി ശബ്ദമുയർത്താതെ കീഴ്പെട്ടു ജീവിക്കുന്ന ഒരു തലമുറയെ മാത്രം കണ്ടുശീലിച്ച അധികാരികൾക്ക്, ലക്ഷ്യബോധത്തോടെ മുന്നേറിയ ഈ യുവാക്കളുടെ വീര്യവും നിശ്ചയദാർഢ്യവും തിരിച്ചറിയാൻ സമയം എടുത്തു. സമരം കൂടുതൽ ശക്തമായതോടെ പരിഭ്രാന്തരായ മോദി ഭരണകൂടം പോലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചു. ലാത്തിച്ചാർജ്ജ് നടത്തിയാൽ ചിതറിയോടുന്ന സാധാരണ സമരമായി ഇതിനെ തെറ്റിദ്ധരിച്ച ഭരണവർഗ്ഗത്തിന്റെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റുകയായിരുന്നു. ജന്തർ മന്തറിലെ തെരുവുകളിൽ പോലീസ് അഴിച്ചുവിട്ട ക്രൂരതകൾ വിദ്യാർത്ഥികൾ തത്സമയം സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചു. ഇതോടെ രാഷ്ട്രീയാതീതമായി രാജ്യം മുഴുവൻ വിദ്യാർത്ഥികൾക്ക് പിന്നിൽ അണിനിരക്കുന്ന കാഴ്ച്ചയാണ് കണ്ടത് . ഈ ജനരോഷത്തിന് മുന്നിൽ ഒടുവിൽ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരികയും 2026 ജൂലൈ 25-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനം തന്റെ രാജി സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ഇതുകൊണ്ട് ഒന്നും അവസാനിപ്പിക്കാതെ തങ്ങളുടെ പോരാട്ടം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സിജെപി. അവഗണിക്കപ്പെടുന്ന സർക്കാർ സ്കൂളുകളുടെ സംരക്ഷണത്തിനായി 'സ്‌കൂൾ ഠീക്ക് കരോ' എന്ന പേരിൽ സ്വാതന്ത്ര്യദിനത്തിൽ പുതിയ പ്രചാരണ പരിപാടിക്ക് അവർ തുടക്കം കുറിച്ചു. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ അടിസ്ഥാന സൗകര്യങ്ങളുടെയും നല്ല റോഡിന്റെയും അഭാവത്തിൽ ജെൻ ആൽഫ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ നിന്നാണ് ഈ ആശയത്തിന് രൂപം നൽകിയത്. ചാന്ദ്പൂർ ഗ്രാമത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഇവർക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ രാജ്യത്തെ ആരോഗ്യരംഗത്തും ശക്തമായ ഇടപെടലുകൾ നടത്താൻ സിജെപി തീരുമാനിച്ചിരിക്കുകയാണ്. പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്നും കൃത്യമായ ചികിത്സ ലഭിക്കാതെ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നും ചൂണ്ടിക്കാട്ടി സർക്കാർ ആശുപത്രികളിലെ സേവനനിലവാരം നേരിട്ട് പരിശോധിക്കാനുള്ള വിപുലമായ ക്യാമ്പയിനാണ് അവർ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനകീയ പ്രശ്നങ്ങൾ ഒന്നൊന്നായി ഏറ്റെടുത്ത് സിജെപി നടത്തുന്ന ഈ സമാനതകളില്ലാത്ത പോരാട്ടം കേന്ദ്ര സർക്കാരിന്റെ സകല പ്രതിരോധ തന്ത്രങ്ങളെയും നിഷ്പ്രഭമാക്കിക്കഴിഞ്ഞു. പൊതുജനാരോഗ്യ രംഗത്തെ ഈ ശക്തമായ കടന്നുവരവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്കും നേരിട്ടുള്ള രാഷ്ട്രീയവും ഭരണപരവുമായ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. അടിച്ചമർത്തലുകൾക്കും അവഗണനകൾക്കും മുൻപിൽ വഴങ്ങാതെ, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉറച്ച ജനകീയ മാറ്റങ്ങൾ ആവശ്യപ്പെട്ട് മുന്നേറുന്ന ഈ യുവതലമുറ, രാജ്യത്തെ ഭരണനേതൃത്വത്തെ തങ്ങളുടെ അവകാശങ്ങളോട് പൂർണ്ണമായും ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാനുള്ള ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)