മഞ്ചേശ്വരത്ത് വെടിവയ്പ്പ്: കട ഉടമയ്ക്ക് നേരെ തോക്കുചൂണ്ടി അക്രമികൾ

Aug 17, 2026 - 19:09
0
മഞ്ചേശ്വരത്ത് വെടിവയ്പ്പ്: കട ഉടമയ്ക്ക് നേരെ തോക്കുചൂണ്ടി അക്രമികൾ

കാസർകോട്: മഞ്ചേശ്വരം മിയാപദവ് ബട്ടിപദവിൽ പട്ടാപ്പകൽ നാടിനെ വിറപ്പിച്ച് വെടിവയ്പ്പ്. പ്രാദേശിക കട ഉടമയായ ശുഹൈബ് മൊയ്ൻ ഷേഖിന് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ചാരനിറത്തിലുള്ള കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് മഞ്ചേശ്വരം പൊലീസ് സ്ഥിരീകരിച്ചു.

കുടുംബ തർക്കവും മുൻവൈരാഗ്യവും

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ശുഹൈബും മച്ചംപാടി സ്വദേശിയായ വ്യക്തിയും തമ്മിൽ ശക്തമായ വാക്തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗുണ്ടാസംഘം സ്ഥലത്തെത്തി ഭീഷണി മുഴക്കുകയും വെടിയുതിർക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ അതിവേഗം രക്ഷപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മഞ്ചേശ്വരം പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User