എട്ടുവരി പാത വരും, പക്ഷേ കയറാൻ വഴിയില്ല!

Aug 17, 2026 - 19:20
0
എട്ടുവരി പാത വരും, പക്ഷേ കയറാൻ വഴിയില്ല!
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്തെ ആദ്യ എട്ടുവരി പാതയായ കൊച്ചി ഔട്ടർ റിങ് റോഡിന്റെ (കുണ്ടന്നൂർ ബൈപാസ്) പ്രാരംഭ വിജ്ഞാപനം (3a) പുറത്തുവന്നതിന് പിന്നാലെ ആശങ്കയും പ്രതിഷേധവുമായി കിഴക്കൻ എറണാകുളം. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന അതിവേഗ പാത കടന്നുപോകുമ്പോഴും തങ്ങൾക്ക് ഹൈവേയിലേക്ക് കയറാൻ പ്രവേശന കവാടങ്ങളില്ലെന്നതാണ് മേഖലയിലെ ജനങ്ങളുടെ പ്രധാന പരാതി.

നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കരയാംപറമ്പ്, മറ്റൂർ, പട്ടിമറ്റം, പുത്തൻകുരിശ്, അരൂർ എന്നീ 5 പ്രവേശന കവാടങ്ങൾ പെരുമ്പാവൂർ, മാറമ്പിള്ളി, വെങ്ങോല തുടങ്ങിയ ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഒട്ടും പ്രയോജനപ്പെടില്ല.

പ്രധാന ആവശ്യങ്ങൾ:

എൻട്രി പോയിന്റുകൾ മാറ്റണം: പെരുമ്പാവൂർ–ആലുവ കെഎസ്ആർടിസി റോഡിലെ മഞ്ഞപ്പെട്ടിയിലോ അല്ലെങ്കിൽ ആലുവ–മൂന്നാർ (AM) റോഡിലെ പോഞ്ഞാശേരിയിലോ പുതിയ പ്രവേശന കവാടം അനുവദിക്കണം.

വൻ ജനവിഭാഗത്തിന് പ്രയോജനപ്പെടും: മാറമ്പിള്ളി, വെങ്ങോല, അറയ്ക്കപ്പടി വില്ലേജുകളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. തിരക്കേറിയ എംസി റോഡിൽ നിന്നും എഎം റോഡിൽ നിന്നും എളുപ്പത്തിൽ പ്രവേശനം ലഭിച്ചാൽ മാത്രമേ പദ്ധതിയുടെ യഥാർത്ഥ പ്രയോജനം കിഴക്കൻ മേഖലയ്ക്ക് ലഭിക്കൂ.

പ്രശ്നം പരിഹരിക്കണമെന്നും പെരുമ്പാവൂർ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ പ്രവേശന കവാടം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പ്രദേശവാസികളും ജനപ്രതിനിധികളും നിവേദനം നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User