SC/ST കോർപ്പറേഷൻ ഇടപാടിലും ക്രമക്കേട്; ഗ്യാനേഷ് കുമാറിനെതിരെ നടപടി ശിപാർശ ചെയ്തിട്ടും പിണറായി സർക്കാരിന്റെ കാലത്ത് ഫയൽ മുന്നോട്ടുപോയില്ല.

25 ശതമാനം മാത്രം അഡ്വാൻസ് നൽകേണ്ട കരാറിൽ 90 ശതമാനം തുക കൈമാറിയെന്ന് റിപ്പോർട്ട്; ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കാതെ കോർപ്പറേഷന് നഷ്ടമുണ്ടായതായി വിജിലൻസ് കണ്ടെത്തൽ

Oct 07, 2026 - 11:22
0
SC/ST കോർപ്പറേഷൻ ഇടപാടിലും ക്രമക്കേട്; ഗ്യാനേഷ് കുമാറിനെതിരെ നടപടി ശിപാർശ ചെയ്തിട്ടും  പിണറായി സർക്കാരിന്റെ കാലത്ത് ഫയൽ മുന്നോട്ടുപോയില്ല.

തിരുവനന്തപുരം: കേരള പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ എംഡിയായിരിക്കെ ഗ്യാനേഷ് കുമാർ നടത്തിയ ഇടപാടിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. പേപ്പർ കമ്പനിക്ക് കരാർ നൽകി കോർപ്പറേഷന് നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ശിപാർശ ചെയ്തിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് വിവരം.

1992-93 കാലയളവിലെ 9,06,783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ കീഴിൽ കൊമേഴ്‌സ്യൽ സെന്റർ സ്ഥാപിക്കുന്നതിനായാണ് കമ്പനിക്ക് കരാർ നൽകിയത്.

കരാർ വ്യവസ്ഥ പ്രകാരം കരാർ തുകയുടെ 25 ശതമാനം മാത്രമാണ് അഡ്വാൻസായി നൽകേണ്ടിയിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ഗ്യാനേഷ് കുമാർ കമ്പനിക്ക് 90 ശതമാനം തുകയും അഡ്വാൻസായി നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. പിന്നീട് കരാർ പ്രകാരം ഇലക്ട്രോണിക് സാധനങ്ങൾ കമ്പനി കോർപ്പറേഷന് കൈമാറിയില്ലെന്നും ഇതുവഴി കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടായെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനും അന്നത്തെ പ്രോജക്ട് ഓഫീസർ ബാലഭാസ്‌കറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നടപടി സംബന്ധിച്ച ഫയൽ നീക്കം നടന്നത്. 2022ൽ അന്നത്തെ പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ വകുപ്പ് തല നടപടി ശിപാർശ ചെയ്ത് ഫയൽ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും പിന്നീട് വിഷയത്തിൽ തുടർനടപടിയുണ്ടായില്ലെന്നാണ് റിപ്പോർട്ട്.

ഗ്യാനേഷ് കുമാറിനെതിരായ മറ്റ് ആരോപണങ്ങൾക്കൊപ്പം പഴയകാലത്തെ ഈ ഇടപാടും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User