രാഹുൽ ഗാന്ധിയെ കാണാൻ പോലും തയ്യാറാകാതെ ഗ്യാനേഷ് കുമാർ; രാജിയാവശ്യവുമായി പ്രതിപക്ഷം

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, രാജിയാവശ്യവും കടുപ്പിക്കുന്നു.

Oct 07, 2026 - 11:22
Updated: 17 hours ago
0
രാഹുൽ ഗാന്ധിയെ കാണാൻ പോലും തയ്യാറാകാതെ ഗ്യാനേഷ് കുമാർ; രാജിയാവശ്യവുമായി പ്രതിപക്ഷം

പിണറായി വിജയന്റെ വാക്ക് കടമെടുത്താൽ, മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട ആവശ്യമില്ല. പക്ഷേ മടിയിൽ മുഴുവൻ തട്ടിപ്പുകൾ നിറച്ചുവെച്ച് പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ജനങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പറഞ്ഞുവരുന്നത് സാക്ഷാൽ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കുറിച്ച് തന്നെയാണ്. രാജിയല്ലാതെ അദ്ദേഹത്തിന് വേറെ മാർഗമില്ല.
രാജ്യം ഇളകിയിരിക്കുകയാണ്. രാഹുൽ ഗാന്ധി എന്നത് ഒരു കോൺഗ്രസ് നേതാവ് മാത്രമല്ല, അദ്ദേഹം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയാണ്. ജനാധിപത്യത്തിൽ പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് നൽകുന്ന അതേ പ്രാധാന്യം തന്നെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനും നൽകുന്നുണ്ട്. അങ്ങനെയുള്ള ഒരു നേതാവിനെ കാണാൻ പോലും കഴിയാതെ ഒമ്പത് മണിക്കൂർ ഒളിച്ചുകഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണർ, ഇനി 15-ാം തീയതി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് സമയം ചോദിച്ചിരിക്കുകയാണ്.

ചെയ്തുകൂട്ടിയ കള്ളത്തരങ്ങളും കയ്യിലുള്ള തട്ടിപ്പുകളും രാഹുൽ ഗാന്ധി എണ്ണിയെണ്ണി ചോദിച്ചാൽ ഈ മഹാന്റെ വായിൽ ഉത്തരം നൽകാൻ ഒന്നുമില്ല. അതുകൊണ്ടാണ് ഓഫീസിലെ നാല് ചുമരുകൾക്കുള്ളിൽ ഒളിച്ചുകഴിയേണ്ട ഗതികേട് രാജ്യത്തിൻറെ ഇലക്ഷൻ കമീഷണർക്ക് വന്നത്. അതുകൊണ്ടൊന്നും രാഹുൽ ഗാന്ധി പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ല.ഡൽഹിയിൽ നടത്തിയ ഐതിഹാസികമായ പ്രതിഷേധ സമരത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം കോൺഗ്രസ് തുടരുകയാണ്. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഇക്കാര്യത്തിൽ പിന്തുണ തേടുകയും ഡൽഹിയിൽ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അതിനിടയിലാണ് ജന്തർ മന്തർ മാർച്ചിനുള്ള അനുമതി തേടി സി.ജെ.പി. നേതൃത്വം ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞൊന്നും ഈ രാജ്യത്തിനാവശ്യമില്ല എന്നുള്ള ന്യായമായ ആവശ്യം അംഗീകരിക്കാൻ സാധ്യതയേറുകയാണ്. അതിന് ഏറ്റവും വലിയ കാരണമായി കാണുന്നത് സുപ്രീം കോടതിയുടെ നിരീക്ഷണം തന്നെയാണ്. ഗ്യാനേഷ് കുമാർ ഫോം 6-ൽ നടത്തിയത് ഏറ്റവും വലിയ തെറ്റാണെന്നും, തെറ്റിന് പുറമെ തെറ്റിദ്ധരിപ്പിക്കലും നടത്തി എന്ന് തെളിഞ്ഞ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു മാർഗമില്ലെന്ന് ഉറപ്പിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പാതി കീഴടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന്, വോട്ടർപട്ടിക പുതുക്കൽ നടപടികളിൽ ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ വീണ്ടും ചേർക്കാൻ ബി.എൽ.ഒമാർക്ക് നിർദ്ദേശം നൽകുന്നത് ഉൾപ്പെടെയുള്ള ചില പ്രാദേശിക മാറ്റങ്ങൾക്ക് കമ്മീഷൻ നിർബന്ധിതരായിട്ടുണ്ട്. കരുതിക്കൂട്ടി ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുമ്പോൾ, ആലോചിച്ചില്ല ഈ ബി.ജെ.പി. കമ്മീഷണർ തനിക്ക് ഇങ്ങനെ ഒരു ഗതി വരുമെന്ന്. തനിക്ക് പൂർണമായും ബി.ജെ.പി. കവചം തീർക്കുമെന്ന് കരുതിയിരുന്ന ഗ്യാനേഷ് കുമാർ അപ്പാടെ തകർന്നുതരിപ്പണമാകുന്നതാണ് രാജ്യം കണ്ടത്.

സുപ്രീം കോടതി കൂടി എതിരായിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെയും വോട്ടർപട്ടികയിലെയും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ ഹർജികളിൽ കോടതി ഇടപെടൽ ഇനിയും ഉണ്ടായാൽ, അത് സമരത്തിന് വലിയൊരു വിജയമാകുമെന്നുമാത്രമല്ല, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി അല്ലെങ്കിൽ ഉടനടിയുള്ള പുറത്താക്കൽ എന്ന അടിയന്തര ലക്ഷ്യം നേടാൻ പ്രതിപക്ഷത്തിന്, അല്ലെങ്കിൽ രാജ്യത്തെ ജനങ്ങൾക്ക്, കഴിയും.ഭരണഘടനാപരമായ തടസ്സങ്ങൾ പലതുമുണ്ടെങ്കിലും, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽ ജാഗ്രത ഉറപ്പാക്കുന്നതിനും ഈ പ്രതിഷേധങ്ങൾ ഇപ്പോൾ തന്നെ വിജയം കണ്ടിരിക്കുന്നു. ഇനിയുള്ള സമരങ്ങൾ രാജ്യത്തെ പൂർണമായും സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് പോകുമെന്ന സൂചന ലഭിക്കുമ്പോൾ, ഗ്യാനേഷ് കുമാറിന് രാജിയല്ലാതെ വേറെ വഴിയില്ല. കാരണം, ജനാധിപത്യം എന്നത് ഇന്ത്യയുടെ ആത്മാവാണ്. മഹാരഥന്മാരുടെ ചോരയാണ് അതിന് അടിത്തറ. അതിന് മുറിവേൽപ്പിക്കാൻ ഒരു ഗ്യാനേഷ് കുമാറിനും കഴിയില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User