അജിത് പവാർ പക്ഷത്ത് വൻ ഭിന്നത; 22 എംഎൽഎമാർ പാർട്ടി വിടുമെന്ന് സഞ്ജയ് റാവത്ത്
അജിത് പവാർ പക്ഷത്തെ 22 എംഎൽഎമാർ പാർട്ടി വിടാൻ തീരുമാനിച്ചതായും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും സഞ്ജയ് റാവത്ത് നടത്തിയ വെളിപ്പെടുത്തൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിൽ വളരെ നിർണായകമായ ഒരു വെളിപ്പെടുത്തൽ ആണ് മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് നടത്തിയിരിക്കുന്നത്.. ശിവസേന ഉദ്ധവ് വിഭാഗം നേതാവാണ് റാവത്ത്.. കഴിഞ്ഞ കുറേ ദിവസങ്ങളായി NCP പാർട്ടികളുടെ ലയനം സംബന്ധിച്ച വാർത്തകളാണ് മഹാരാഷ്ടയിൽ നിന്ന് പുറത്ത് വരുന്നത്.. NCP ശരത് പവാർ പക്ഷവും അജിത് പവാർ പക്ഷവും ഒന്നിച്ച് NDA യുടെ ഭാഗമാകും എന്ന വാർത്തകളാണ് ആദ്യം ഉയർന്ന് വന്നത്.. മോദിയുടേയും അമിത് ഷായുടെയും ചില പ്രതികരണങ്ങളും അതിന് ചൂട് പകർന്നു.. ലയന ചർച്ചകൾക്ക് അമിത് ഷാ തന്നെ മുൻകൈ എടുത്തു എന്നാണ് പുറത്ത് വന്ന വിവരം.. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ശരത് പവാറുമായി മോദി നടത്തിയതായി പുറത്ത് വന്ന സംഭാഷണങ്ങളും ലയന വാർത്തയെ സാധൂകരിക്കുന്നത് ആയിരുന്നു.. ശരത് പവാർ പക്ഷത്തെ NDA യിലേക്ക് കൊണ്ടുവരാൻ മകൾ സുപ്രിയ സൂലേക്ക് കേന്ദ്രമന്ത്രി പദമാണ് വാഗ്ദാനം ചെയ്തത്..
എന്നാൽ ശരത് പവാർ പക്ഷത്തെ പ്രമുഖ നേതാവ് അനിൽ ദേശ്മുഖ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു." ഞങ്ങൾ എങ്ങോട്ടും ഇല്ല, താത്പര്യം ഉള്ളവർക്ക് ഞങ്ങളുടെ പാർട്ടിയിൽ വരാം.. കാരണം BJP വാഗ്ദാനം ചെയ്ത പണവും പദവിയും വാങ്ങി പാർട്ടിയെ വഞ്ചിച്ച് പോയ വിഭാഗമാണ് അജിത് പവാർ പക്ഷം.. അവർക്ക് വേണമെങ്കിൽ മാതൃസംഘടനയിൽ തിരിച്ച് വരാം" എന്നാണ് അർത്ഥശങ്കക്ക് ഇടയില്ലാതെ ദേശ്മുഖ് പറഞ്ഞത്..
സത്യത്തിൽ എങ്ങനെയാണ് ലയന ചർച്ച പൊങ്ങി വന്നത്.. ഈ വർഷം ആദ്യം അജിത് പവാർ മരിച്ചതോടെ ആ വിഭാഗം വലിയ പ്രതിസന്ധിയിലാണ്. ഭാര്യ സുനേത്ര പവാർ പകരം നേതൃത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രിയായി.. പിന്നീട് സുനേത്രയും മകൻ പാർത്ഥ് പവാറും പാർട്ടിയുടെ നിയന്ത്രണം കൈയിലാക്കി.. ഇത് പാർട്ടിയെ കൈപ്പിടിയിൽ ആക്കാനിരുന്ന പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് തിരിച്ചടിയായി.. ഇതോടെ പാർട്ടിയിൽ വലിയ ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്.. സുനേത്രയുടെ നേതൃത്വത്തിൽ അമർഷമുള്ള നേതാക്കൾ അടുത്തിടെ ദില്ലിയിൽ അമിത് ഷായെ കണ്ട് തങ്ങളുടെ അതൃപ്തി അറിയിച്ചു.. ഇതോടെ ആശങ്കപ്പെട്ട സുനേത്ര സ്വന്തം വസതിയിൽ MLAമാരുടെ യോഗം വിളിച്ചു. പാർത്ഥ് പവാർ സ്വന്തം നിലക്ക് നിയമനങ്ങൾ നടത്തുന്നു തങ്ങളെ അവഗണിക്കുന്നു എന്നതാണ് മുതിർന്ന നേതാക്കളുടെ പരാതി.. അജിത് പവാർ പക്ഷത്ത് ഇത്തരമൊരു പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ലയന ചർച്ചകൾ ഉയർന്ന് വന്നത്.. അന്ന് സുനേത്ര പവാർ പറഞ്ഞത് ലയനത്തിൻ്റെ ഒരു സാഹചര്യവും ഇല്ല വേണമെങ്കിൽ ശരത് പവാർ പക്ഷത്തിന് നാലാമത്തെ പാർട്ടിയായി NDA യിൽ വരാം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സുനേത്ര മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് സമയം ആകുമ്പോൾ എല്ലാം നിങ്ങൾ അറിയുമെന്നാണ്.. ലയനത്തിനുള്ള സാധ്യത തുറന്നിടുകയാണ് സുനേത്രയുടെ പ്രതികരണം. അപ്പോഴാണ് സഞ്ജയ് റാവത്തിൻ്റെ ഒരു വെളിപെടുത്തൽ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ പ്രകമ്പനം തീർത്തിരിക്കുന്നത്.. അത് സുനേത്ര പവാറിന് വലിയ ഞെട്ടൽ ഉണ്ടാക്കുന്നതുമാണ്. അജിത് പവാർ പക്ഷത്തെ 22 ഓളം MLAമാർ പാർട്ടി വിടാൻ തീരുമാനിച്ചു എന്നാണ് റാവത്ത് അവകാശപ്പെടുന്നത്.. ഇവർ ശരത് പവാറുമായി ഉടൻ കൂടിക്കാഴ്ച നടത്തും എന്നും റാവത്ത് പറയുന്നുണ്ട്.. ഈ MLA മാർ ഒന്നുകിൽ തെരഞ്ഞെടുപ്പിന് മുമ്പ് ശരത് പവാർ വിഭാഗം NCPയിൽ ലയിക്കുകയോ അല്ലെങ്കിൽ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യാം എന്നും വ്യക്തമാക്കുന്നുണ്ട് റാവത്ത്.. അതായത് NCP ലയനം നടന്നാലും അത് NDAക്കോ BJP ക്കോ ഗുണകരമായിട്ടാകില്ല മറിച്ച് ഇന്ത്യാ സഖ്യത്തിനും കോൺഗ്രസിനും അനുകൂലമായിട്ട് ആയിരിക്കും എന്നാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)