മോദിക്കെതിരെ രാഹുലിനൊപ്പം ശശി തരൂർ; കോൺഗ്രസിന്റെ ശക്തിപ്രകടനത്തിൽ നിർണായക നീക്കം

മോദിക്കും അമിത് ഷാക്കുമെതിരായ കോൺഗ്രസിന്റെ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ അണിനിരക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള ശക്തമായ മറുപടിയായി മാറുന്നു.

Nov 01, 2026 - 15:06
Updated: 2 hours ago
0
മോദിക്കെതിരെ രാഹുലിനൊപ്പം ശശി തരൂർ; കോൺഗ്രസിന്റെ ശക്തിപ്രകടനത്തിൽ നിർണായക നീക്കം

എന്നെയും കൂടി ചാക്കിട്ട് പിടിച്ച് കൂടെ കൂട്ടി കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മുഖത്ത് കരി വാരി തേക്കാമെന്നാണ് മോദി നിങ്ങൾ വിചാരിച്ചതെങ്കിൽ ആ പൂതി മനസ്സിൽ ഇരിക്കട്ടെ... തൽക്കാലം ആ വെള്ളം വാങ്ങിവെച്ചേക്ക് മോദി ഷാ... എന്ന് ഉറക്കെ വെല്ലുവിളിച്ചുകൊണ്ട് ഗേറ്റും ചവിട്ടിപ്പൊളിച്ച് രാഹുലിനൊപ്പം തുറന്ന വാഹനത്തിൽ തരൂർ രാംലീല മൈതാനിയിലേക്ക് എത്തുകയാണ്. അതിന്റെ മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് വെളുപ്പിനെ തന്നെ തരൂർ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്... നോക്കൂ, തരൂർ മോദിയെ ലോകമായ ലോക രാജ്യങ്ങളിൽ മുഴുവൻ പാടി പുകഴ്ത്തി നടന്ന തരൂർ ആണ് കേട്ടോ, മോദി നിങ്ങൾക്ക് കാണിച്ചുതരാം എന്ന് പറയുന്നത്. എപ്പോൾ വേണമെങ്കിലും തരൂർ ബിജെപിയിലേക്ക് പോകാമെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും എന്തിന്, തരൂരിനെ കോൺഗ്രസിലേക്ക് മൻമോഹൻ സിങ് സർക്കാരിന്റെ ഭരണകാലത്ത് കൊണ്ടുവന്ന സോണിയ ഗാന്ധിപോലും തരൂരിനെ കോൺഗ്രസ് മറന്നേക്കൂ, മൈൻഡ് ചെയ്യേണ്ട എന്ന് പറഞ്ഞത് നമ്മൾ കണ്ടതാണ്. സോണിയയുടെ വസതിയിൽ കെ.സി. വേണുഗോപാലിനെ പോലും പുറത്ത് നിർത്തി 30 മിനിറ്റാണ് അടച്ചിട്ട മുറിയിൽ രാഹുൽ തരൂരുമായി അടിയന്തര യോഗം വരെ ചേർന്നത്. 

അതിനുശേഷവും രാഹുൽ ഗാന്ധി തരൂരിനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കാരണം, എപ്പോൾ വേണമെങ്കിലും ഒരു കൂറുമാറ്റവും ഓപ്പറേഷൻ താമരയും രാഹുൽ മുന്നിൽ കണ്ടിരുന്നു. കാരണം, ബിജെപിയുടെ കുതന്ത്രത്തിൽ കൂടുമാറിപ്പോയ ഒരുപാട് പ്രമുഖരെ ഈ കാലത്തിനിടയിൽ മോദി ഭരണത്തിന് പിന്നാലെ കോൺഗ്രസും രാഹുലുമൊക്കെ കണ്ടതും കൊണ്ടതുമാണ്. എന്തിനേറെ പറയുന്നു, മോദിക്കെതിരെ ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിൽ നിന്ന നിതീഷ് കുമാറും JDU എന്ന പാർട്ടി പോലും ഒടുക്കം മോദിയുടെ ചാക്കിട്ട് പിടുത്തത്തിൽ അകപ്പെട്ടവരാണ്. അതിനുപിന്നാലെ തകർന്ന ഇന്ത്യ സഖ്യം ഇനി ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല എന്ന് കരുതിയവരും കിനാവ് കണ്ടവരുമൊക്കെ ഇപ്പോൾ പാർലമെന്റിലേക്ക് പോലും കാലുകുത്താനാകാതെ രാജ്യതലസ്ഥാനത്തെ തങ്ങളുടെ താവളങ്ങളിൽ തല പുറത്തിടാതെ ഒളിച്ചുകഴിയുകയാണ്. അപ്പോഴും കലിപൂണ്ട എന്ത് ചെയ്യണമെന്നറിയാതെ അമിത് ഷാ ഏക സിവിൽ കോഡ് നടപ്പിലാക്കും എന്ന് വാശിപിടിക്കുകയാണ്. 

വരാനിരിക്കുന്ന UP നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് അട്ടിമറിയും നടക്കുമെന്ന് അമിത് ഷാക്ക് നല്ലതുപോലെ അറിയാം. അവിടെ മുൻപ് എറിഞ്ഞുവീഴ്ത്തിയ വർഗീയ കാർഡ് മാത്രം പോരാ എന്ന് ചാണക്യന് മനസ്സിലായി. അതുകൊണ്ടാണ് സമാജ്‌വാദി പാർട്ടി നേതാവായ അഖിലേഷ് യാദവിന്റെ തൊപ്പി മുസ്‌ലിം തൊപ്പിയാക്കി ചിത്രീകരിച്ച് സകല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് മുസ്‌ലിം വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും ആവോളം കത്തിക്കാൻ ബിജെപിക്കും മോദിക്കും അമിത് ഷാക്കും സാധിച്ചിട്ടുണ്ട് എന്നത് വലിയ യാഥാർഥ്യമാണ്. നിഷ്കളങ്കരായ മനുഷ്യരിലേക്കാണ് ഇതെല്ലാം സ്പൂൺ ഫീഡായി നൽകി ഇക്കൂട്ടർ വളർത്തിയെടുത്തത്. അവിടെ വോട്ട് കൊള്ള കൂടി നടത്തിയപ്പോൾ ഒന്നും ആരും അറിയാനും അറിഞ്ഞാലും പിടിക്കപ്പെടാനും പോകുന്നില്ല എന്നാണ് ഇക്കൂട്ടർ ഈ കാലമത്രയും കരുതിയത്. അവിടേക്കാണ് തരൂർ രാഹുൽ ഗാന്ധിക്കൊപ്പം മോദിക്ക് മുന്നിൽ നെഞ്ചും വിരിച്ച് ഇറങ്ങിപ്പോടാ എന്ന് തന്നെ പറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User