അപകീർത്തി കേസ്: മഹുവാ മൊയ്ത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
കോടതിയിൽ ഹാജരാകാൻ ഒന്നിലധികം സമൻസുകൾ; ഓഗസ്റ്റ് 19നും ഹാജരാകാതെ വന്നതോടെ കൃഷ്ണനഗർ കോടതിയുടെ നടപടി
കൊൽക്കത്ത: അപകീർത്തി പരാമർശ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ ജൂൺ 12ന് സാമൂഹ്യമാധ്യമങ്ങളിലൂടെ മഹുവാ മൊയ്ത്ര നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നാണ് പരാതിക്കാരുടെ ആരോപണം. പരാമർശങ്ങൾ സാമുദായിക മൈത്രി തകർക്കുന്നതും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
തുടർന്ന് ജൂൺ 17ന് മഹുവാ മൊയ്ത്രയ്ക്കെതിരെ കൃഷ്ണനഗർ ജില്ലാ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഒന്നിലധികം സമൻസുകൾ അയച്ചിരുന്നെങ്കിലും മഹുവാ മൊയ്ത്ര ഹാജരായില്ല.
ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അന്നും അവർ എത്തിയില്ല. തുടർന്ന് ഹാജരാകാനുള്ള സമയം ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചുവരെ കോടതി നീട്ടിനൽകി. എന്നാൽ നിശ്ചിത സമയത്തിനുള്ളിലും മഹുവാ മൊയ്ത്ര ഹാജരാകാതിരുന്നതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസിൽ തുടർനടപടികൾ കോടതി സ്വീകരിച്ചുവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)