തൃശൂരിൽ കോഴി ഫാമിൽനിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. തലശ്ശേരി കൂട്ടുപാറ കുന്നിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് അപകടം.
ഞായറാഴ്ച രാവിലെ ഒമ്പതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് കോഴി ഫാമിൽ എത്തിയതിനു പിന്നാലെയാണ് സംഭവം. ഉറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. അസ്സം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി.
മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ദമ്പതികൾക്ക് ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. സന്ധ്യ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു. മൃഗശല്യം ഒഴിവാക്കുന്നതിന് വേണ്ടി ഫാമിനോട് ചേർന്ന് സ്ഥാപിച്ച എർത്ത് കമ്പിയിൽനിന്നാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)