പ്രവാസി ക്ഷേമ പെൻഷന് 32 കോടി രൂപ അനുവദിച്ചു; ഓണത്തിന് മുമ്പ് അക്കൗണ്ടുകളിൽ

ധനവകുപ്പ് തുക ലഭ്യമാക്കി; കുടിശ്ശിക തീർക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Aug 23, 2026 - 14:09
0
പ്രവാസി ക്ഷേമ പെൻഷന് 32 കോടി രൂപ അനുവദിച്ചു; ഓണത്തിന് മുമ്പ് അക്കൗണ്ടുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക ഉണ്ടാകാൻ കാരണമായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ വിശദീകരണം. മുൻ സർക്കാരിന്റെ കാലത്ത് പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.

പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി നിലവിലെ സർക്കാർ വിഷയത്തിൽ ഇടപെട്ടതായും ആദ്യഘട്ടമായി 32 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കുടിശ്ശികയായ പെൻഷൻ തുക അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ പ്രവാസി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഓണത്തിന് മുമ്പായി തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User