ഒരു കയ്യബദ്ധമാണേ! ഒന്നും തോന്നല്ലേ!: ഓണക്കളിയിൽ ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് പഞ്ചായത്തംഗത്തിന്റെ അടികൊണ്ടത് സി.പി.ഐ അംഗത്തിന്!

Aug 28, 2026 - 17:13
0
ഒരു കയ്യബദ്ധമാണേ! ഒന്നും തോന്നല്ലേ!: ഓണക്കളിയിൽ ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് പഞ്ചായത്തംഗത്തിന്റെ അടികൊണ്ടത് സി.പി.ഐ അംഗത്തിന്!
കണ്ണുകെട്ടി ചട്ടി ഉടയ്ക്കൽ മത്സരത്തിനിടെ ഗാ​യ​ത്രി​യു​ടെ അ​ടി സി​പി​ഐ അം​ഗം പൂ​ർ​ണി​മ​യു​ടെ ത​ല​യി​ൽ കൊ​ണ്ടപ്പോൾ

ഞ്ചേശ്വരത്ത് പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയുണ്ടായ രസകരമായ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വോർക്കാടി പഞ്ചായത്ത് ഓഫീസിൽ നടന്ന കണ്ണുകെട്ടി ചട്ടി ഉടയ്ക്കൽ മത്സരത്തിനിടെയാണ് അപ്രതീക്ഷിത നാടകം അരങ്ങേറിയത്.

മത്സരത്തിൽ കണ്ണുകെട്ടി വടിയുമായി ഇറങ്ങിയ കോൺഗ്രസ് പഞ്ചായത്തംഗം ഗായത്രി, ചട്ടി ലക്ഷ്യമാക്കി നീങ്ങുന്നതിന് പകരം കളി നിയന്ത്രിക്കാൻ നിന്ന സി.പി.ഐ അംഗം പൂർണിമയുടെ തലയിലാണ് അടിച്ചതും തൊപ്പി തെറിച്ചുപോയതും. വടിയുടെ അടി കൊണ്ട് വേദനയോടെ പൂർണിമ തല പൊത്തിപ്പിടിക്കുന്നത് കണ്ട കണ്ടുനിന്നവരിലും ചിരിയുണർത്തി. അടിയേറ്റെങ്കിലും പൂർണിമയ്ക്ക് മറ്റു പരിക്കുകളൊന്നുമില്ല.

കണ്ണുകെട്ടി വടിയും വീശി വരുന്ന ആളിന്റെ മുന്നിൽ നിന്ന് വഴിമാറാതെ നിന്ന സി.പി.ഐ അംഗത്തെ കാണിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകളുടെ പ്രളയം. 'യു.ഡി.എഫ് അംഗം മനപ്പൂർവ്വം ചെയ്തതാണെന്നും', 'കണ്ണുകെട്ടി കൊടുത്ത ബി.ജെ.പി അംഗം തുളസി യു.ഡി.എഫ് അംഗത്തെ എൽ.ഡി.എഫ് അംഗത്തിന് നേരെ തള്ളിവിട്ടതാണെന്നു'മൊക്കെയാണ് ട്രോളൻമാരുടെ തമാശകൾ. എന്തായാലും ഇരുവർക്കും പിണക്കമൊന്നുമില്ല എന്നത്​ വേറെ കാര്യം.

കഴിഞ്ഞ ഓഗസ്റ്റ് 22-ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഓണാഘോഷ ദിനങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്താണ് വോർക്കാടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User