‘ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പോരാട്ടം തുടരും’; തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

‘വോട്ടവകാശം ഇല്ലാതാക്കാൻ നീക്കം, ഫോം സിക്സ് തിരുത്തിയത് ഭരണഘടനാ ലംഘനം’; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എംപി; കാഞ്ഞങ്ങാട്ട് കോൺഗ്രസിന്റെ കരിദിന നൈറ്റ് മാർച്ച്

Oct 09, 2026 - 07:12
Updated: 47 minutes ago
0
‘ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പോരാട്ടം തുടരും’; തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുകയോ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ജനാധിപത്യത്തിന്റെ കരുത്തും കാതലുമായ വോട്ടവകാശം ഇല്ലാതാക്കാനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഭാരതത്തിന്റെ ഐക്യദാർഢ്യമുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. ഗ്യാനേഷ് കുമാർ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാദസേവകനായി മാറിയെന്നും ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്ഐആറിലെ ഫോം സിക്സ് തിരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഭരണഘടനാ ലംഘനമാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

എഐസിസിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഉദുമ എംഎൽഎ കെ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി ഭാരവാഹികളായ ബി.പി. പ്രദീപ് കുമാർ, അഡ്വ. പി.വി. സുരേഷ്, അഡ്വ. ശ്രീജിത്ത് മാടക്കല്ല്, രാജൻ പെരിയ, ഉമേശൻ വേളൂർ, മടിയൻ ഉണ്ണികൃഷ്ണൻ, വി. ഗോപി, കാർത്തികേയൻ പെരിയ, ചന്ദ്രശേഖരൻ ഏർവാട്ട്, മോഹനൻ, വി. രാധാകൃഷ്ണൻ, മനോജ് തോമസ്, സന്തോഷ് ചാക്കോ എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User