മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരി വൈദ്യുതി മുടക്കിയ ; പ്രതി ഒളിവിൽ

പറവൂരിൽ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതി ഒളിവിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം.

Oct 05, 2026 - 10:10
0
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരി വൈദ്യുതി മുടക്കിയ ; പ്രതി ഒളിവിൽ

പറവൂർ: വൈദ്യുതി മുടക്കത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് മനഃപൂർവം ഊരിമാറ്റിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽനിന്നാണ് ഫ്യൂസ് ഊരിമാറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

വൈദ്യുതി തടസ്സത്തിന് പിന്നിൽ ബോധപൂർവമായ ഇടപെടലുകൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പറവൂരിലെ സംഭവം പുറത്തുവരുന്നത്. ഇവിടെ വൈദ്യുതി മുടങ്ങിയത് സാധാരണ സാങ്കേതിക തകരാർ മൂലമല്ലെന്നും ട്രാൻസ്ഫോർമറിലെ ഫ്യൂസ് തന്നെ ഊരിമാറ്റിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സെപ്റ്റംബർ ആറിനാണ് കൈതാരം നോർത്തിലെ ട്രാൻസ്ഫോർമറിൽനിന്ന് ഫ്യൂസ് ഊരിയതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. സമീപത്തെ വീട്ടിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഒരാൾ ട്രാൻസ്ഫോർമറിന്റെ എയർ ബ്രേക്ക് സ്വിച്ച് തുറന്ന് ഹാൻഡിൽ വലിക്കുന്നതായി കാണാം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. കെഎസ്ഇബി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പ്രതിയുടെ വീട്ടിൽ പൊലീസ് എത്തിയിരുന്നെങ്കിലും ഇയാൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു . പ്രതി കേരളം വിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

പറവൂർ സെക്ഷന് കീഴിലെ പെരുമ്പടന്ന എട്ടിയോടത്തും ഏഴിക്കര സെക്ഷന് കീഴിലെ ചാക്കാത്തറ, ആവൂട്ടി ഭാഗങ്ങളിലുമെല്ലാം സമാനമായി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് ഊരിമാറ്റിയ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വൈദ്യുതി തടസ്സത്തെ രാഷ്ട്രീയ വിവാദമാക്കുന്നതിന് പുറമെ പൊതുജനങ്ങൾക്ക് നേരിട്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയം പ്രതിഷേധാർഹമാണ് 

വൈദ്യുതി പ്രതിസന്ധിക്കിടെ ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റിയ സംഭവം സിസിടിവി ദൃശ്യങ്ങളോടെ പുറത്തുവന്നിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User