ഇന്ത്യാ മുന്നണി തകരുന്നില്ല; വിജയിയുടെ TVK കൂടി, കോൺഗ്രസിന് വൻ കരുത്ത്!

വിജയ് നയിക്കുന്ന ടിവികെ ഇന്ത്യാ മുന്നണിയുടെ ഭാഗമായതോടെ തമിഴ്നാട്ടിൽ ബിജെപി വിരുദ്ധ സഖ്യത്തിന് പുതിയ രാഷ്ട്രീയ കരുത്ത് ലഭിച്ചു.

Oct 04, 2026 - 11:13
Updated: 17 hours ago
0
ഇന്ത്യാ മുന്നണി തകരുന്നില്ല; വിജയിയുടെ TVK കൂടി, കോൺഗ്രസിന് വൻ കരുത്ത്!

ഇന്ത്യാ മുന്നണി തകരുന്നു എന്ന് പറഞ്ഞവർക്ക് ഏറ്റവും വലിയ മറുപടി കൊടുത്തിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. തകർന്നുതുടങ്ങിയ ബിജെപി ഭരണത്തിന് ആണിയടിക്കാൻ തമിഴകത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരിക്കുന്നു.ഒരു ഉപാധിയും ഇല്ലാതെ നരേന്ദ്ര മോദിയുടെ ഭരണത്തെ പുറത്താക്കാൻ കോൺഗ്രസുമായി കൈകോർക്കാൻ വിജയും പാർട്ടിയും പൂർണ്ണ മനസ്സോടെ വന്നിരിക്കുകയാണ്. ടിവികെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ മാണിക്കം ടാഗോറാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഇന്ത്യാ സഖ്യത്തിലെ വലിയ പാർട്ടികളിലൊന്നായിരുന്ന ഡിഎംകെ സഖ്യം ഉപേക്ഷിച്ചത് കോൺഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന പൊതുവിമർശനം സഖ്യത്തിൽ നിലനിൽക്കെയാണ് ടിവികെയുടെ സഖ്യപ്രവേശം ഉണ്ടായിരിക്കുന്നത്.അതിശക്തമായി അലയടിക്കുന്ന വിജയ് തരംഗവും, അതോടൊപ്പം ഡിഎംകെയുടെ ഭാഗത്തുനിന്ന് സമയത്ത് ലഭിക്കാതിരുന്ന പരിഗണനയും കോൺഗ്രസിന് തമിഴ്നാട്ടിൽ കൂടുതൽ ശക്തി നൽകിയപ്പോൾ, ഡിഎംകെയെ ഉപേക്ഷിച്ചത് കോൺഗ്രസിന് വലിയ നഷ്ടമൊന്നുമല്ലെങ്കിലും ശക്തനായ ഒരു മോദി വിരുദ്ധനെ വിട്ടുകളഞ്ഞതിൽ ലക്ഷ്യബോധത്തോടൊപ്പം അൽപ്പം വിഷമവും ഉണ്ടായിരുന്നു.

എന്നാൽ രാഷ്ട്രീയം എന്ന് പറയുന്നത് സാധ്യതകളുടെ കലയായതിനാൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല. അതാണ് ഇപ്പോൾ തമിഴ്നാട്ടിൽ സംഭവിച്ചിരിക്കുന്നത് എന്ന് കണ്ടാൽ മതി.ടിവികെ പുതിയ പാർട്ടിയാണെന്ന് നെല്ലും പതിരും തിരിച്ചറിയുന്നതിന് മുൻപേ തന്നെ ഡിഎംകെയെ ഉപേക്ഷിച്ച് അവരുമായി ചങ്ങാത്തം കൂടിയത് തെറ്റാണെന്ന് പറയുന്നവരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ് ടിവികെ ‘ഇന്ത്യാ മുന്നണിയാണ് ഞങ്ങൾ’ എന്ന് പ്രഖ്യാപിച്ചത്.നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ഇന്ത്യാ സഖ്യത്തിന് ടിവികെയുടെ വരവ് നൂറുമടങ്ങ് കൂടുതൽ കരുത്തേകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ദേശീയതലത്തിൽ സഖ്യത്തിന്റെ പൊതുതാൽപര്യങ്ങളിൽ ഡിഎംകെയെ ഒപ്പം നിർത്താൻ ചില പാർട്ടികൾ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസ് മുൻകൈയെടുത്ത് ടിവികെയുടെ സഖ്യപ്രവേശം ഉറപ്പാക്കിയത്.കോൺഗ്രസ് നയിക്കുന്ന സഖ്യത്തിലേക്ക് ഇനി മടക്കമില്ലെന്നും എന്നാൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുള്ളതിനാൽ കുറ്റവിചാരണയിലടക്കം സഹകരിക്കുമെന്നുമാണ് ഡിഎംകെയുടെ നിലപാട്.

പക്ഷേ, അവർക്കൊരിക്കലും ബിജെപിയുമായി സഹകരിക്കാൻ കഴിയില്ല എന്നിരിക്കെ ബിജെപിക്കെതിരെയാണ് ഡിഎംകെയുടെ പോരാട്ടം.
തമിഴ്നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ എന്നീ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ കണ്ടുമടുത്തവർ വിജയിയുടെ വലിയ ജനസ്വാധീനവും യുവജന പിന്തുണയും കൊണ്ട് ടിവികെ വലിയൊരു ശക്തിയായി മാറിയിട്ടുണ്ട് എന്നത് യാഥാർഥ്യം തന്നെയാണ്.ടിവികെ ഇന്ത്യാ മുന്നണിയുടെ ഭാഗമായതോടെ തമിഴ്നാട്ടിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കാൻ കോൺഗ്രസ് സഖ്യത്തിന് സാധിച്ചു എന്നതിൽ സംശയമില്ല. വിജയിക്കുള്ള വൻ ആരാധകവൃന്ദവും യുവജന പിന്തുണയും ഇന്ത്യാ മുന്നണിക്ക് വലിയ രാഷ്ട്രീയ ഊർജം നൽകുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിക്കും സഖ്യകക്ഷികൾക്കും എതിരെ ശക്തമായൊരു മുന്നേറ്റം നടത്താനും ദേശീയതലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന് കരുത്തുപകരുന്ന ഘടകമായും ടിവികെയുടെ ഇന്ത്യാ മുന്നണിയിലേക്കുള്ള വരവ് മാറിക്കഴിഞ്ഞു.

പെരിയാർ, അംബേദ്കർ, കാമരാജ് എന്നിവരുടെ സാമൂഹിക നീതിയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര നിലപാടാണ് ടിവികെ സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ കേന്ദ്ര നയങ്ങളെയും ഡിഎംകെയുടെ കുടുംബ രാഷ്ട്രീയത്തെയും ഒരുപോലെ എതിർത്തുകൊണ്ടാണ് പാർട്ടി മുന്നോട്ടുപോകുന്നത്.ഇതിൽ എല്ലാത്തിനേക്കാളും പ്രധാനം എന്നത് ടിവികെ വന്നതോടെ തമിഴകത്ത് പൂർണ്ണമായും ഇല്ലാതാകാൻ പോകുന്നത് ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ തന്നെയാണ് എന്നതാണ്. അതും ഇന്ത്യാ മുന്നണിക്ക് കരുത്തുപകരുന്നതാണ്.ചുരുക്കത്തിൽ, ടിവികെയെ ഒന്നിച്ചുകൂട്ടാനും ഒരു സംസ്ഥാനം പൂർണ്ണമായും ഇന്ത്യാ മുന്നണിയുടെ ഭാഗമാക്കാനും കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശക്തിയും പ്രാധാന്യവും വർധിപ്പിച്ചിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User