അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചു

Health department staff in Kerala are facing extreme burnout and resignation due to excessive workloads within the minister's office

Jul 05, 2026 - 10:27
0
അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചു
Ai image പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവർ രാജിവച്ചു. അമിത ജോലിഭാരത്തെ തുടർന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, മന്ത്രിയുടെ ഓഫീസിലെ ഉന്നതർ തമ്മിലുള്ള അഭിപ്രായ ഭിന്നതയും അധികാര തർക്കവുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനിൽ സ്റ്റാഫുകൾക്കിടയിൽ അമിതാധികാരം പ്രയോഗിക്കുന്നതായും, മറ്റൊരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി തർക്കങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്. വിവേചനങ്ങളും തർക്കങ്ങളും കാരണം ഓഫീസിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് രാജിവച്ചവരുടെ അടുത്ത വൃത്തങ്ങൾ പറയുന്നു. രണ്ടുപേരെയും ചുമതലകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User