പെനാൽറ്റിയിൽ രക്ഷകനായി എംബപെ; പാരഗ്വായെ മറികടന്ന് ഫ്രാൻസ് ക്വാർട്ടറിൽ

France advances to the World Cup quarter-finals after a hard-fought 1–0 victory against Paraguay, secured by a crucial Kylian Mbappé penalty

പെനാൽറ്റിയിൽ രക്ഷകനായി എംബപെ; പാരഗ്വായെ മറികടന്ന് ഫ്രാൻസ് ക്വാർട്ടറിൽ
പെനാൽറ്റിയിൽ രക്ഷകനായി എംബപെ; പാരഗ്വായെ മറികടന്ന് ഫ്രാൻസ് ക്വാർട്ടറിൽ

ഫിലഡൽഫിയ: കടുത്ത പ്രതിരോധം തീർത്ത പാരഗ്വായ്ക്കെതിരെ കഷ്ടപ്പെട്ട് ജയിച്ചു കയറി ഫ്രാൻസ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. 70-ാം മിനിറ്റിൽ കിലിയൻ എംബപെ നേടിയ പെനാൽറ്റി ഗോളാണ് ഫ്രഞ്ച് പടയ്ക്ക് 1–0 വിജയവും ക്വാർട്ടർ പ്രവേശനവും ഉറപ്പിച്ചത്. പാരഗ്വായ് മിഡ്ഫീൽഡർ ഡിയേഗോ ഗോമസ് നടത്തിയ ഫൗളിനൊടുവിലായിരുന്നു പെനാൽറ്റി.

ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150 ഗോളുകൾ തികഞ്ഞു..ബ്രസീൽ (246), ജർമനി (243), അർജന്റീന (163) എന്നീ ടീമുകളാണ് ഗോളടിയിൽ മുന്നിൽ

ഈ ലോകകപ്പിലെ ഏഴാമത്തെ ഗോൾ സ്വന്തമാക്കിയ എംബപെ, അസിസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ മറികടന്ന് ഒന്നാമതെത്തി. മൂന്നു ലോകകപ്പുകളിലായി 19 മത്സരങ്ങളിൽ നിന്ന് എംബപെയുടെ അക്കൗണ്ടിൽ ഇപ്പോൾ 19 ഗോളുകളുണ്ട് (20 ഗോളുമായി മെസ്സിയാണ് മുന്നിൽ). കഴിഞ്ഞ നാലു ലോകകപ്പുകളിലും ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇതോടെ ഫ്രാൻസ് സ്വന്തമാക്കി. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.

മത്സരത്തിലുടനീളം ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തത് പലതവണ കയ്യാങ്കളിക്ക് വഴിതെളിച്ചു. പന്തുമായി കുതിക്കുന്നതിനിടെ തന്നെ തടഞ്ഞ പാരഗ്വായ് താരം ആന്ദ്രേ കുബാസിനെ എംബപെ തള്ളിമാറ്റിയതോടെ കളിക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ആദ്യ പകുതിയിൽ ഫ്രാൻസ് അത്ര മികച്ച ഫോമിലായിരുന്നില്ല. മത്സരത്തിൽ ആകെ 15 ഗോൾശ്രമങ്ങൾ ഫ്രാൻസ് നടത്തിയപ്പോൾ, പാരഗ്വായ് പരീക്ഷിച്ചത് 5 തവണ മാത്രമാണ്. കടുത്ത വെല്ലുവിളി ഉയർത്തിയിട്ടും പാരഗ്വായ് പ്രതിരോധത്തെ തകർക്കാൻ ഫ്രാൻസിന് ഒടുവിൽ എംബപെയുടെ പെനാൽറ്റി തന്നെ വേണ്ടി വന്നു.