ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു.

ഖത്തറിനെ ആഗോള ശക്തിയായി ഉയർത്തിയ നേതാവിന് വിട; 1995 മുതൽ 2013 വരെ രാജ്യത്തെ സാമ്പത്തിക, നയതന്ത്ര, മാധ്യമ രംഗങ്ങളിൽ പുതിയ ഉയരങ്ങളിലെത്തിച്ച ഭരണാധികാരി.

ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി അന്തരിച്ചു.

ഖത്തറിന്റെ മുൻ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നൽകിയ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. 

1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നേതൃത്വത്തിലാണ് ചെറു ഗൾഫ് രാജ്യം ആഗോളതലത്തിൽ സാമ്പത്തിക, നയതന്ത്ര, മാധ്യമ, കായിക ശക്തിയായി വളർന്നത്. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (LNG) കയറ്റുമതിക്കാരിൽ ഒന്നായി ഖത്തറിനെ ഉയർത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. 

അന്താരാഷ്ട്ര വാർത്താ ശൃംഖലയായ അൽ ജസീറയുടെ വളർച്ചയ്ക്കും ഖത്തറിനെ ആഗോള നിക്ഷേപ കേന്ദ്രമാക്കുന്നതിനും 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയ പദവി നേടുന്നതിനുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലം നിർണായകമായി. 2013-ൽ അദ്ദേഹം സ്വമേധയാ അധികാരം മകൻ നിലവിലെ അമീറായ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറിയത് അറബ് ലോകത്ത് അപൂർവമായ രാഷ്ട്രീയ നീക്കമായിരുന്നു. 

ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തെ തുടർന്ന് ഖത്തറിലും ലോകനേതാക്കളും അനുശോചനം രേഖപ്പെടുത്തുകയാണ്.