ജർമ്മനി ഔട്ട്! ഷൂട്ടൗട്ടിൽ വീണത് മുൻ ലോകചാമ്പ്യന്മാർ; ഗില്ലിന്റെ ഗ്ലൗസിൽ പരഗ്വായുടെ തേരോട്ടം..

അധികസമയത്തെ നാടകീയതയ്ക്ക് പിന്നാലെ പെനാൽറ്റിയിൽ 4-3 ജയം; നിർണായക സേവുകളുമായി ഓർലാന്റോ ഗിൽ ഹീറോ

Jun 30, 2026 - 07:24
0
ജർമ്മനി ഔട്ട്! ഷൂട്ടൗട്ടിൽ വീണത് മുൻ ലോകചാമ്പ്യന്മാർ; ഗില്ലിന്റെ ഗ്ലൗസിൽ പരഗ്വായുടെ തേരോട്ടം..

നാല്  തവണ ലോക ചാമ്പ്യൻമാരായ ജർമനിയെ പെനാൽറ്റി ഷൂടൗട്ടിൽ തകർത്ത് പരാഗ്വേ.ഇതോടെ  പ്രികോർട്ടർ കാണാതെ ജർമനി മടങ്ങി. ഫുട്ബോൾ ലോകകപ്പിലെ ആദ്യ വലിയ അട്ടിമറിയിലൊന്നായി പരാഗ്വേയുടെ വിജയം. നാല് തവണ ലോക ചാമ്പ്യന്മാരായ ജർമനിയെ ഷൂട്ടൗട്ടിൽ വീഴ്ത്തി. പരാഗ്വേ അധികസമയത്തിലും 1-1 സമനില തുടർന്നതിനെ തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പരഗ്വായ് 4-3ന് ജയിച്ചു. മത്സരത്തിലെ നായകനായി മാറിയത് പരഗ്വായ് ഗോൾകീപ്പർ ഓർലാന്റോ ഗില്ലാണ്. നിർണായക ഘട്ടങ്ങളിൽ നടത്തിയ സേവുകളും ഷൂട്ടൗട്ടിലെ നിർണായക ഇടപെടലുകളും ജർമ്മനിയുടെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചു. 

ജർമ്മനിക്ക് അധികസമയത്ത് ലഭിച്ച ഗോൾ VAR ഇടപെടലിനെ തുടർന്ന് റദ്ദാക്കിയതും മത്സരത്തിന്റെ വഴിത്തിരിവായി. ആ തീരുമാനവും പിന്നാലെ നടന്ന ഷൂട്ടൗട്ടും മത്സരത്തെ കൂടുതൽ നാടകീയമാക്കി. പരഗ്വായ് ഇനി പ്രീക്വാർട്ടറിലേക്ക് മുന്നേറും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User