അടക്കയുമായി പോയ ലോറി മറിഞ്ഞു; വീടിന്റെ ഒരു ഭാഗം തകർന്നു, രണ്ടുപേർക്ക് പരിക്ക്.

കാസർഗോഡ് കുറ്റിക്കോൽ അത്തിയടുക്കത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് സമീപത്തെ വീടിന് വൻ നാശനഷ്ടം.

അടക്കയുമായി പോയ ലോറി മറിഞ്ഞു; വീടിന്റെ ഒരു ഭാഗം തകർന്നു, രണ്ടുപേർക്ക് പരിക്ക്.

കാസർഗോഡ്: കുറ്റിക്കോൽ അത്തിയടുക്കത്ത് അടക്ക കയറ്റി പോയ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം.

കുറ്റിക്കോലിൽ നിന്ന് കൊട്ടോടിയിലേക്ക് അടക്കയുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ലോറി സമീപത്തെ വീടിന് മുകളിലേക്ക് ഇടിച്ചുകയറി, വീടിന്റെ ഒരു ഭാഗം തകർന്നു. വീട്ടിനും കാര്യമായ നാശനഷ്ടമുണ്ടായി.കുറ്റിക്കോലിൽ നിന്ന് കൊട്ടോടിയിലേക്ക് അടക്കയുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി അപകടങ്ങൾ നടന്ന സ്ഥലത്താണ് ഇന്നും അപകടം ഉണ്ടായത്.

കൊടും വളവും ഇറക്കവും കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടങ്ങൾ സംഭവിക്കുന്നത് അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.