കാസർഗോഡ് അജാനൂരിൽ എച്ച്1എൻ1 മരണം; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം

അജാനൂരിൽ എച്ച്1എൻ1 സ്ഥിരീകരണം; സമ്പർക്കത്തിലുള്ള ഏഴ് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് — ജില്ലയിൽ പനി ജാഗ്രത ശക്തമാക്കി

Jul 29, 2026 - 09:20
Updated: 1 month ago
0
കാസർഗോഡ് അജാനൂരിൽ എച്ച്1എൻ1 മരണം; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം

കാസർഗോഡ്: അജാനൂർ സ്വദേശിനി യശോദ എച്ച്1എൻ1 ബാധിച്ച് മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യശോദയാണ് മരിച്ചത്.

പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് യശോദയെ ആദ്യം കാസർഗോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യശോദയുമായി സമ്പർക്കം പുലർത്തിയ ഏഴ് പേർക്കും സമാനമായ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി മേഖലയിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

അജാനൂർ മേഖലയിൽ നേരത്തെ ഷിഗെല്ല രോഗലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്1എൻ1 സ്ഥിരീകരണം. കാസർഗോഡ് ജില്ലയിൽ നിലവിൽ പനി ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതയിലാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User