ജ്വാല വായനശാല കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂക്കള മത്സരവും ഓണാഘോഷവും

Aug 27, 2026 - 17:09
0
ജ്വാല വായനശാല കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂക്കള മത്സരവും ഓണാഘോഷവും

കൊല്ലങ്കാന:മധൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കൊല്ലങ്കാനയിൽ പ്രവർത്തിക്കുന്ന ജ്വാല വായനശാല കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂക്കള മത്സരവും വിപുലമായ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു.കൊല്ലങ്കാന സെന്റ് തോമസ് ചർച്ച് ഹാളിൽ നടന്ന 
 പൂക്കള മത്സരം വാർഡ് മെമ്പർ മഞ്ജു കെ. വിജയ് ഉദ്ഘാടനം ചെയ്തു. ജ്വാല വായനശാല കൂട്ടായ്മ ചെയർമാൻ സന്തോഷ് ക്രസ്റ്റ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ഓണസദ്യയിലും വിവിധ ഓണക്കളികളിലും വാർഡിലെ നിരവധി കുടുംബങ്ങൾ സജീവമായി പങ്കെടുത്തു. ആവേശകരമായ വടംവലി മത്സരത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.പൂക്കള മത്സരത്തിലും വിവിധ ഓണക്കളികളിലും വിജയികളായവർക്കുള്ള സമ്മാനദാനം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖാദർ മാന്യ നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുമ എ, മഹമൂദ് വട്ടയക്കാട്,ഹനീഫ് അറന്തോട്,സുമിത്രൻ പി.പി, സാദിഖ് കൊല്ലങ്കാന, സ്റ്റാനി ലോബോ, പാർവതി ഈശ്വർ, വിൻസെന്റ് റോഡ്രിഗസ്, രേവതി സി,സ്റ്റാനി റോഡ്രിഗസ്, ആൽബർട്ട്, ഷഹീദ് അറന്തോട്, ഷിജിത ബന്നൂർ, വിജയ് ജോൺ, സുരേഷ് റോഡ്രിഗസ്, അനൂപ് ലോറൻസ്, തുടങ്ങിയവർ സംസാരിച്ചു. ജനകീയ പങ്കാളിത്തംകൊണ്ടും കൂട്ടായ്മയുടെ സാമൂഹിക ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമായ ആഘോഷം വാർഡിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും മനോഹരമായ വേദിയായി മാറി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User