ടൂറിസ്റ്റ് ബസുകൾക്ക് വീണ്ടും നിറപ്പകിട്ട്; വെള്ളനിറ നയത്തിൽ ഇളവ് വരുന്നു.

കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് നിർബന്ധമാക്കിയ ഏകീകൃത വെള്ളനിറ നയത്തിൽ ഇളവ് വരുത്താൻ നീക്കം. ബസുകൾക്ക് ആകർഷകമായ മറ്റ് നിറങ്ങളും ഡിസൈനുകളും അനുവദിക്കാമെന്ന ശുപാർശ മോട്ടോർ വാഹന വകുപ്പ് സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലാകും അന്തിമ തീരുമാനം.

Jun 10, 2026 - 14:48
0
ടൂറിസ്റ്റ് ബസുകൾക്ക് വീണ്ടും നിറപ്പകിട്ട്; വെള്ളനിറ നയത്തിൽ ഇളവ് വരുന്നു.

കേരളത്തിലെ ടൂറിസ്റ്റ് ബസ് ഉടമകൾക്കും യാത്രാപ്രേമികൾക്കും ഒരേപോലെ ആവേശം നൽകുന്ന ഒരു വാർത്തയാണിത്! കഴിഞ്ഞ കുറച്ചുകാലമായി നിലവിലുണ്ടായിരുന്ന 'വെള്ളയടി' നിയമത്തിൽ നിന്ന് ഒടുവിൽ ഒരു മാറ്റത്തിന് വഴിതെളിയുകയാണ് ടുറിസ്റ്റ് ബസുകളുടെ ഏകീകൃത വെള്ളനിറം മാറ്റാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) തീരുമാനിച്ചു.

ബസുകൾക്ക് ആകർഷകമായ മറ്റ് നിറങ്ങളും ഡിസൈനുകളും അനുവദിക്കാമെന്ന ശുപാർശ മോട്ടോർ വാഹന വകുപ്പ് (MVD) സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലായിരിക്കും ഇനി ഏതെല്ലാം നിറങ്ങളും ഡിസൈനുകളുമാണ് അനുവദിക്കുക എന്നതിൽ അന്തിമ തീരുമാനമെടുക്കുക.

വൻതുക മുടക്കി ബസുകൾ വാങ്ങി തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡിസൈൻ ചെയ്തിരുന്ന ഉടമകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത് വലിയ സാമ്പത്തിക നഷ്ടവും നിരാശയും ഉണ്ടാക്കിയിരുന്നു. കൂടാതെ തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിലെ കളർഫുൾ ബസുകളോട് മത്സരിക്കാൻ ഇത് കേരളത്തിലെ ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്ക് തിരിച്ചടിയാവുകയും ചെയ്തു. ഈ പരാതികൾ പരിഗണിച്ചാണ് ഇപ്പോൾ നിയമത്തിൽ ഇളവ് വരുത്താൻ അധികൃതർ തയ്യാറാകുന്നത്.

പൂർണ്ണമായും വെള്ളയെന്നതിന് പകരം മനോഹരമായ കളർ കോമ്പിനേഷനുകൾ അനുവദിച്ചേക്കും.

നിറങ്ങളിൽ മാറ്റം വരുത്തിയാലും, റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അമിതമായ അലങ്കാരങ്ങൾ, ലേസർ ലൈറ്റുകൾ, ചെവിടുപൊട്ടിക്കുന്ന സൗണ്ട് സിസ്റ്റം എന്നിവയ്ക്കുള്ള നിരോധനം തുടരാനാണ് സാധ്യത.

ഇനി സർക്കാരിന്റെ പച്ചക്കൊടികൂടി ലഭിച്ചാൽ കേരളത്തിലെ റോഡുകളിൽ വീണ്ടും ടൂറിസ്റ്റ് ബസുകളുടെ 'കളർ പൂരം' കാണാം!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User