ലൈസൻസും ആർസിയും ഈസിയായി   ഡൗൺലോഡ് ചെയ്യാം!

Easily download your driving license and RC book in digital format through the Parivahan portal

ലൈസൻസും ആർസിയും ഈസിയായി   ഡൗൺലോഡ് ചെയ്യാം!

വാഹനമോടിക്കുമ്പോൾ പേഴ്സിൽ ആർസി ബുക്കും ലൈസൻസും തിരഞ്ഞു വലയുന്ന കാലം കഴിഞ്ഞു! ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (RC) ഇനി മൊബൈൽ ഫോണിൽ സുരക്ഷിതമായി സൂക്ഷിക്കാം. സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ, പോസ്റ്റൽ വഴി കാത്തിരിക്കുന്ന പഴയ രീതി പോയി. പരിവാഹൻ വെബ്സൈറ്റ് വഴി എങ്ങനെ ഈ രേഖകൾ അനായാസം ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.

വാഹനത്തിന്റെ ആർസി (RC) ഡൗൺലോഡ് ചെയ്യാൻ:

ആദ്യം www.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

'Online Services' എന്നതിൽ 'Vehicle Related Services' തിരഞ്ഞെടുത്ത് നിങ്ങളുടെ സംസ്ഥാനം സെലക്ട് ചെയ്യുക.

വാഹനത്തിന്റെ നമ്പർ നൽകി 'Proceed' ചെയ്യുക.

തുടർന്ന് വരുന്ന വിൻഡോയിൽ 'Download Documents' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് 'Print Registration Certificate' തിരഞ്ഞെടുക്കുക.

വാഹന നമ്പർ, ചേസിസ് നമ്പറിന്റെ അവസാന 5 അക്കങ്ങൾ എന്നിവ നൽകി വിവരങ്ങൾ വാലിഡേറ്റ് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി (OTP) നൽകിയാൽ നിങ്ങളുടെ ആർസി ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് ഡൗൺലോഡ് ചെയ്യാം.

ഡ്രൈവിംഗ് ലൈസൻസ് (DL) ഡൗൺലോഡ് ചെയ്യാൻ:

പരിവാഹൻ വെബ്സൈറ്റിൽ 'Driving Licence Related Services' തിരഞ്ഞെടുത്ത് കേരളം ഓപ്ഷൻ നൽകുക.

'Driving Licence' ലിങ്കിൽ ക്ലിക്ക് ചെയ്ത് 'Print Driving Licence' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.

പിവിസി കാർഡ് (PVC Card) ഓപ്ഷൻ ആക്റ്റീവ് ചെയ്ത്, ഒടിപി വെരിഫിക്കേഷന് ശേഷം ലൈസൻസ് പിഡിഎഫ് (PDF) രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇനി ലൈസൻസും ആർസിയും എപ്പോഴും നിങ്ങളുടെ വിരൽത്തുമ്പിലുണ്ടാകും. പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ കോപ്പികൾ മൊബൈലിൽ കരുതുന്നത് ഏത് അടിയന്തര സാഹചര്യത്തിലും ഏറെ സഹായകമാണ്.