തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സമ്പൂർണ നിയമപരിരക്ഷയോ? മോദി സർക്കാരിനോട് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് സമ്പൂർണ നിയമപരിരക്ഷ നൽകുന്ന 2023ലെ നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പിടിവീഴും എന്നുറപ്പിച്ചുകൊണ്ട് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ വന്നിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും അനുവദിച്ച സമ്പൂർണ നിയമപരിരക്ഷ നിയമവ്യവസ്ഥിതിയോടുതന്നെയുള്ള വെല്ലുവിളിയാണോ എന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് ഉയർന്നുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ പരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. കേന്ദ്രസർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. അതായത്, 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് നിയമത്തിലെ' സെക്ഷൻ 16 എന്ന് പറയുന്നത്, ഇലക്ഷൻ കമ്മീഷനിലെ അംഗങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകുന്ന ഒന്നാണ്. വ്യക്തമായി പറഞ്ഞാൽ സിവിൽ-ക്രിമിനൽ നടപടികളിൽ നിന്നുള്ള സംരക്ഷണമാണ് പ്രധാനം. ചീഫ് ഇലക്ഷൻ കമ്മീഷണറോ മറ്റ് ഇലക്ഷൻ കമ്മീഷണർമാരോ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ കാര്യങ്ങൾക്കെതിരെ ഒരു കോടതിക്കും യാതൊരുവിധ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികളും സ്വീകരിക്കാനോ അത് മുന്നോട്ടുകൊണ്ടുപോകാനോ സാധിക്കില്ലെന്നും അവർക്ക് ആജീവനാന്ത സംരക്ഷണം നൽകും എന്നുള്ളതാണ്. ഈ സംരക്ഷണം ഇലക്ഷൻ കമ്മീഷണർമാർ പദവിയിലിരിക്കുന്ന കാലയളവിൽ മാത്രമല്ല, അവർ പദവിയിൽ നിന്ന് ഒഴിഞ്ഞ ശേഷവും നിലനിൽക്കും എന്നതാണ് പ്രത്യേകത. അതുണ്ടാക്കിയത് തന്നെ ഗ്യാനേഷ് കുമാറിനെപ്പോലെ തട്ടിപ്പ് നടത്തി രാജ്യത്തെ വഞ്ചിക്കുന്നവരെ സംരക്ഷിക്കാനാണെന്ന് സുപ്രീം കോടതിക്ക് ബോധ്യമായിരിക്കുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് പോലും ഇല്ലാത്ത സംരക്ഷണം ഒരാൾക്ക് തട്ടിപ്പ് നടത്താൻ വേണ്ടി ഉണ്ടാക്കിക്കൊടുത്ത മോദിയും അമിത് ഷായുമാണ് കുടുങ്ങാൻ പോകുന്നത്. ഇത് മഹാ മണ്ടത്തരം എന്ന് തന്നെ വിളിക്കേണ്ടിവരും.

പഴയ 1991-ലെ നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഈ വകുപ്പ് ഇലക്ഷൻ കമ്മീഷണർമാർക്ക് അമിതമായ സംരക്ഷണം നൽകുന്നുണ്ടെന്നും ഇത് ഉത്തരവാദിത്തങ്ങളിൽ നിന്ന് അവരെ വലിയ തെറ്റുകളിലേക്ക് നയിക്കുമെന്നതും ഗ്യാനേഷിന്റെ കാര്യത്തിൽ തന്നെ തെളിഞ്ഞിരിക്കുന്നു. ആർജെഡി എംപി മനോജ് ഝാ, അഭിഭാഷകൻ അരുണ് കുമാർ അഗർവാൾ എന്നിവരാണ് ഹർജി നൽകിയതെങ്കിലും രാജ്യത്തെ 140 കോടി ജനങ്ങളുടെയും പിന്തുണയാണ് ഇതിനുള്ളത്. കാരണം, ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർക്കും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നു എന്ന് പറഞ്ഞാൽ അത് രാജ്യത്തെ ജനങ്ങളെയും സുപ്രീം കോടതിയെയും വിഡ്ഢികളാക്കി മോദിയും അമിത് ഷായും ബുദ്ധിമാന്മാരായതാണ്. അഴിമതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഈ നിയമപരിരക്ഷ ബാധകമാകുന്നുവെന്നും കോടതികളുടെ അധികാരത്തെയും ജുഡീഷ്യൽ പരിശോധനയെയും ഇത് ഹനിക്കുന്നുവെന്നും സുപ്രീം കോടതിക്ക് മനസ്സിലായതോടെ ഇതുണ്ടാക്കിയവരുടെ ആപ്പീസ് സുപ്രീം കോടതി പൂട്ടിക്കാൻ പോകുകയാണ്. വ്യക്തികൾക്ക് നിയമപരമായ പരിഹാരം തേടാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും അവകാശമുണ്ടെന്നും ഇത്തരം സമ്പൂർണ നിയമപരിരക്ഷ ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറഞ്ഞതുപോലെ സുപ്രീം കോടതിയും മനസ്സിലാക്കിത്തന്നെയാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സുപ്രീം കോടതിയെക്കാൾ വലിയ നിയമം ഉണ്ടാക്കി ഇവിടെ തട്ടിപ്പ് നടത്തുന്നവർ ആരാണെന്ന് മനസ്സിലായതോടെ അതിന് കൂട്ടുനിന്ന മോദിക്കും അമിത് ഷായ്ക്കും മുട്ടുവിറച്ചുതുടങ്ങി എന്നുള്ളതാണ് യാഥാർഥ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)