എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല

Opposition leader Pinarayi Vijayan expresses frustration with the media at Kerala House following a CPM Central Committee meeting

എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല

ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് പിണറായി മാധ്യമങ്ങളോട് ക്ഷുഭിതനായത്.

പിണറായിയുടെ അതൃപ്തിയിലും ഇ.പി. ജയരാജനും കെ.കെ. ഷൈലജയും പി.കെ. ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്.