ഡിഡി സ്പോർട്സിൽ ലോകകപ്പ് സെമി പോരാട്ടങ്ങളും ഫൈനലും

Watch FIFA World Cup 2026 knockout matches, including Quarter-finals, Semi-finals, and Final, live and for free in India on DD Sports

Jul 11, 2026 - 18:04
0
ഡിഡി സ്പോർട്സിൽ ലോകകപ്പ് സെമി പോരാട്ടങ്ങളും ഫൈനലും

2026-ലെ ഫിഫ ലോകകപ്പിന്റെ അവസാനഘട്ട മത്സരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഡിഡി സ്പോർട്സിലൂടെ സൗജന്യമായി കാണാം. പ്രസാർ ഭാരതിയുടെ കീഴിലുള്ള ഡിഡി സ്പോർട്സാണ് ലോകകപ്പിന്റെ നിർണായക മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.

 ഇനി നടക്കുന്ന രണ്ട് സെമി ഫൈനലുകളും ഫൈനലും DD Free Dish പ്ലാറ്റ്ഫോമിലുള്ള ഡിഡി സ്പോർട്സ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. അതേസമയം, എല്ലാ മത്സരങ്ങളുടെയും സമ്പൂർണ തത്സമയ സംപ്രേഷണം ഇന്ത്യയിൽ Unite8 Sports ചാനലുകളിലും ZEE5-ലുമാണ് ലഭ്യമാകുന്നത്.

ലോകകപ്പ്  ആവേശകരമായ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫ്രാൻസ് ഇതിനകം സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ശേഷിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച പൂർത്തിയാകും.

Dd സ്പോർട്സ് സംപ്രേഷണം പ്രധാനമായും DD Free Dish ഉപയോക്താക്കൾക്കാണ് ഉറപ്പുള്ളത്. മറ്റു DTH, കേബിൾ, OTT പ്ലാറ്റ്ഫോമുകളിൽ ലഭ്യത അതത് സേവനദാതാവിനെ ആശ്രയിച്ചിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User