15-കാരിയെ ബലാത്സംഗം ചെയ്തു; അഞ്ച് പേര് പിടിയില്‍
ജാര്‍ഖണ്ഡില്‍ പ്രയാപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാറിലെത്തിയ അഞ്ചംഗ സംഘം 15 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദലദാലി ചൗക്കിന് സമീപമുള്ള റസ്റ്റോറന്റിന് പുറത്ത് കാര്‍ നിര്‍ത്തിയ പ്രതികള്‍ വാഹനത്തിനുള്ളില്‍ വച്ചുതന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പതിവ് പട്രോളിങ്ങിനിടെ പെണ്‍കുട്ടിയുടെ കരച്ചില് കേട്ട പൊലീസ്, കാറിനടുത്തെത്തി പരിശോധന നടത്തി. ഈ സമയം 5 പേര് ചേര്‍ന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഉടന്‍ ഇവരെ അറസ്റ്റ് ചെയ്തു. ഇരയായ പെണ്‍കുട്ടി റാഞ്ചിയിലെ ധുര്‍വ പ്രദേശത്താണ് താമസിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടി എങ്ങനെയാണ് റാതു മേഖലയില്‍ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.