അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധി വരുന്നു; തരൂരുമായി മത്സരിക്കാന്‍ സാധ്യത

Sep 03, 2022 - 06:31
0
അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധി വരുന്നു; തരൂരുമായി മത്സരിക്കാന്‍ സാധ്യത

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന. സോണിയ ഗാന്ധി അശോക് ഗഹ്‌ലോട്ടിന്റെ പേരായിരുന്നു നിര്‍ദ്ദേശിച്ചത്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ അശോക് ഗഹ്‌ലോട്ട് തയാറാകാതിരുന്നതാണ് തിരിച്ചടിയായത്. മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടിയെങ്കിലും ഫലമില്ലെന്ന് കണ്ടതോടെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ രംഗത്തിറങ്ങുന്നതെന്നാണ് സൂചന. നേരത്തെ വിമത വിഭാഗത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിച്ചാല്‍ പിന്മാറുമെന്ന് നേരത്തെ തന്നെ തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അദേഹം നിലപാട് മാറ്റുമോയെന്ന് കണ്ടറിയണം. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന രാഹുല്‍ ഗാന്ധി മുതിര്‍ന്ന മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ ഡല്‍ഹിയില്‍ വിലക്കയറ്റത്തിനെതിരെ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 3
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User