വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ

  മലപ്പുറത്തെ സിപിഎം നേതാവും നഗരസഭാ അംഗവുമായിരുന്ന കെ.വി.ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 60 ലധികം വിദ്യാർഥിനികളെ 30 വർഷത്തിലേറെയായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനു പിന്നാലെയാണു പിടികൂടിയത്.

സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം ഇയാൾ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു പിന്നാലെയാണു പരാതി ഉയർന്നത്. പരാതി അറിയിച്ചിട്ടും മാനേജ്മെന്റ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, വനിത ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ മാർച്ചും നടത്തിയിരുന്നു.