കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഗലോട്ടിനെ ക്ഷണിച്ച് സോണിയ; താല്‍പര്യമില്ലെന്ന് ഗലോട്ട് 

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഗലോട്ടിനെ ക്ഷണിച്ച് സോണിയ; താല്‍പര്യമില്ലെന്ന് ഗലോട്ട് 

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. വിദേശത്തേക്ക് ചികിത്സക്കായി പോകുന്നതിന് മുമ്പ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ ഗെഹ്ലോട്ടിനോട് സോണിയാ ഗാന്ധി അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് തല്‍ക്കാലം ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ഗലോട്ട് ചില പേരുകള്‍ മുന്നോട്ടുവച്ചതായാണ് സൂചന.  അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുകയാണെങ്കില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ആ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ നേതാവാകും അദ്ദേഹം. 1998 ലാണ് സീതാറാം കേസ്രിയില്‍ നിന്ന് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ശേഷം 2017 ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സോണിയ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധിക്ക് കൈമാറി. 2019 ജൂലൈയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ രാജിവയ്ക്കുകയായിരുന്നു.