സ്വർണക്കടത്ത് വിചാരണ ബാംഗ്ലൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരേ ശിവശങ്കർ സുപ്രീംകോടതിയിൽ
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയെ എതിര്‍ത്ത് ഹാജരാകാന്‍ ശിവശങ്കര്‍ തീരുമാനിച്ചത്. ഇ.ഡി.യുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തല്‍. സമീപകാലത്ത് ഒന്നും വിചാരണ ആരംഭിക്കാന്‍ ഇടയില്ലാത്ത കേസില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത് വിഷയം രാഷ്ട്രീയ വിവാദം ആക്കാനാണെന്ന് സര്‍ക്കാരും കരുതുന്നു.
അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച തുടങ്ങി.