ഷൂട്ടിങ്ങിനിടെ ആസിഫ് അലിക്ക് പരിക്ക് 

May 30, 2022 - 06:36
0
ഷൂട്ടിങ്ങിനിടെ ആസിഫ് അലിക്ക് പരിക്ക് 



സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരുക്കേറ്റു.കാലിന് പരുക്കേറ്റ ആസിഫ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരുക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാന്‍ ആകാത്ത വിധം പരുക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User