തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സ്വേച്ഛാധിപതിയാകാൻ മോദിക്കും അമിത് ഷായ്ക്കും കഴിയില്ല; ഇന്ത്യൻ ജനത മാപ്പ് നൽകില്ല: സീനിയർ സിറ്റിസൺ കോൺഗ്രസ്
ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു; കെ. കൊട്ടൻ കായകുളം പ്രസിഡന്റ്, എം. പുരുഷോത്തമൻ ചെമ്പിരിക്ക ജനറൽ സെക്രട്ടറി
കാസർകോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപകരണമാക്കി തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കി സ്വേച്ഛാധിപതികളായി വാഴാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ആഗ്രഹിക്കുന്നതെന്നും ഇതിന് ഇന്ത്യൻ ജനത മാപ്പ് നൽകില്ലെന്നും സീനിയർ സിറ്റിസൺ കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വളപ്പിൽ ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ നായർ പൊയിനാച്ചി സ്വാഗതം പറഞ്ഞു. പ്രഭാകരൻ കരിച്ചേരി, കെ. സുകുമാരൻ, കെ. കുഞ്ഞുണ്ടൻ, എം. രാഘവൻ നായർ, കെ.വി. ദാമോദരൻ, മനോഹരൻ കീഴൂർ, ബി. കൃഷ്ണൻ, ചിദാനന്ദൻ നായർ എന്നിവർ സംസാരിച്ചു.
യോഗം സീനിയർ സിറ്റിസൺ കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
കെ. കൊട്ടൻ കായകുളം പ്രസിഡന്റായും എം. പുരുഷോത്തമൻ ചെമ്പിരിക്ക ജനറൽ സെക്രട്ടറിയായും കെ. ശേഖരൻ നായർ ബേഡഡുക്ക ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
കുഞ്ഞിക്കണ്ണൻ നമ്പ്യാർ മുളിയാർ, സരസ്വതി ചെമ്മനാട്, ഭാസ്കരൻ പുല്ലൂർ, സദാശിവറായി ദേലംപാടി എന്നിവർ വൈസ് പ്രസിഡന്റുമാരാകും.
കെ. ശ്രീധരൻ പള്ളം, കെ. കുഞ്ഞികൃഷ്ണൻ നായർ കുറ്റിക്കോൽ, ടി. മാധവൻ നായർ കരിച്ചേരി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
നിർവാഹക സമിതി അംഗങ്ങളായി ഗംഗാധരൻ കെ.വി. തൊടുപ്പനം, എം. രാമകൃഷ്ണൻ നായർ പെരിയ, എം. രത്നാകരൻ നമ്പ്യാർ പാക്കം, കെ.എം. അമ്പാടി ഉദുമ, കരുണാകരൻ നമ്പ്യാർ ചെമ്മനാട്, പ്രസന്നൻ നായർ മുളിയാർ, പി. കുമാരൻ നായർ മുളിയാർ, ജോർജ് എ.ജെ. കുറ്റിക്കോൽ, ടി. തമ്പാൻ നായർ ബേഡകം, പുഷ്പ ശ്രീധരൻ ഉദുമ, നന്ദകുമാർ ദേലംപാടി എന്നിവരെയും തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)