ട്രെയിൻ വൈകിയാൽ ഇനി ടെൻഷൻ വേണ്ട; യാത്രക്കാർക്ക് റെയിൽവേ നൽകുന്ന സൗകര്യങ്ങൾ ഇവ

ട്രെയിൻ മണിക്കൂറുകളോളം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് ലഭിക്കുന്ന ഭക്ഷണം, വെയിറ്റിംഗ് റൂം, ടിക്കറ്റ് റീഫണ്ട് തുടങ്ങിയ സൗകര്യങ്ങളും നിയമങ്ങളും അറിയാം.

Aug 09, 2026 - 13:01
0
ട്രെയിൻ വൈകിയാൽ ഇനി ടെൻഷൻ വേണ്ട; യാത്രക്കാർക്ക് റെയിൽവേ നൽകുന്ന സൗകര്യങ്ങൾ ഇവ

ട്രെയിൻ വൈകുന്നത് നമ്മളിൽ പലരുടെയും ക്ഷമ നശിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് മണിക്കൂറുകളോളം പ്ലാറ്റ്ഫോമിൽ കാത്തിരിക്കേണ്ടിവരുമ്പോൾ യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാകും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യൻ റെയിൽവേ ചില സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? അറിഞ്ഞിട്ടില്ലെങ്കിൽ, ട്രെയിൻ വൈകുമ്പോൾ ലഭിക്കുന്ന ഈ സൗകര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഏറെ പ്രയോജനകരമാണ്.

ഒരു ട്രെയിൻ നിശ്ചിത സമയത്തേക്കാൾ ഏറെ വൈകിയാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി റെയിൽവേ വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിൻ വൈകുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാകുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (RPF) ഡ്യൂട്ടിക്ക് നിയോഗിക്കും.  റെയിൽവേ സ്റ്റേഷനിൽ ഉള്ള എസി, നോൺ എസി വെയ്റ്റിംഗ് റൂമുകളും ഇത്തരത്തിലുള്ള സാഹചര്യത്തിൽ  യാത്രക്കാർക്ക് ഉപയോഗിക്കാവുന്നതാണ്. വെയിറ്റിംഗ് റൂമുകൾ കൂടാതെ, ഭക്ഷണ സൗകര്യവും ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്.  രാജധാനി,ശതാബ്‌ദി, രാജധാനി, തുരന്തോ, വന്ദേ ഭാരത് തുടങ്ങിയ പ്രീമിയം ട്രെയിനുകൾ രണ്ട് മണിക്കൂറോ അതിലധികമോ വൈകിയാൽ IRCTC അധിക നിരക്ക് ഈടാക്കാതെയാണ്  യാത്രക്കാർക്ക് ഭക്ഷണം നൽകുന്നത്. 

അതേസമയം, ട്രെയിൻ മൂന്ന് മണിക്കൂറോ അതിലധികമോ വൈകുകയോ യാത്രാമാർഗത്തിൽ മാറ്റം വരുത്തുകയോ ചെയ്തതിനെ തുടർന്ന് യാത്ര തുടരാൻ താൽപ്പര്യമില്ലെങ്കിൽ, നിലവിലുള്ള റെയിൽവേ നിയമങ്ങൾ അനുസരിച്ച് ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. ട്രെയിൻ റദ്ദാക്കപ്പെട്ടാലും ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User