അർജന്റീന-ഇംഗ്ലണ്ട് സെമി ടിക്കറ്റിന് ഇരട്ടിവില!

Argentina vs England, Semi-final tickets, Dynamic pricing, Ticket price surge, Sports ticketing, FIFA ticket controversy, Football news

Jul 15, 2026 - 13:54
0
അർജന്റീന-ഇംഗ്ലണ്ട് സെമി ടിക്കറ്റിന് ഇരട്ടിവില!

ഡാളസ്: ഇന്ന് അർധ രാത്രിയിൽ അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന സെമിഫൈനലിന് ടിക്കറ്റ് എടുക്കാൻ ആരാധകർ നൽകിയത് ഫ്രാൻസ്-സ്പെയിൻ മത്സരത്തേക്കാൾ ഇരട്ടിയിലധികം തുക. ടിക്കറ്റ് ട്രാക്കിങ് സേവനമായ ടിക്കറ്റ്‌ഡേറ്റ.കോം പുറത്തുവിട്ട കണക്കുകൾ പ്രകാരം അർജന്റീന-ഇംഗ്ലണ്ട് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 2,841 ഡോളറാണ്. അതേസമയം, ഫ്രാൻസും സ്പെയിനും തമ്മിലുള്ള ആദ്യ സെമിക്ക് 1,325 ഡോളർ മാത്രമാണ് ഈടാക്കിയത്.

മൂന്ന് ദിവസത്തിനുള്ളിൽ ഈ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലുണ്ടായത് 34 ശതമാനം വർധനവാണ്. അറ്റ്‌ലാന്റയിലെ അർജന്റീന ആരാധകരുടെ സാന്നിധ്യവും മത്സരത്തിന്റെ പ്രാധാന്യവുമാണ് നിരക്ക് ഉയരാൻ കാരണം. മറുഭാഗത്ത്, ഫ്രാൻസും സ്പെയിനും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 26 ശതമാനം ഇടിവാണുണ്ടായത്. തിങ്കളാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 6,760 ഡോളറാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇതിൽ ആറ് ശതമാനം കുറവ് വന്നിട്ടുണ്ടെങ്കിലും ഒക്ടോബർ മാസത്തിൽ ഇത് 13,650 ഡോളർ വരെ ഉയർന്നിരുന്നു.

യു.എസിലെ നിയമങ്ങൾ ഉപയോഗപ്പെടുത്തി ടിക്കറ്റുകൾ ഉയർന്ന വിലയ്ക്ക് വിൽക്കാൻ ഫിഫയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് വിമർശകരുടെ വാദം. യു.എസിലെ കായിക വിപണിയിലെ 'ഡൈനാമിക് പ്രൈസിങ്' മാതൃകയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ തത്സമയം മാറിക്കൊണ്ടിരിക്കുന്നതാണ് ഈ സംവിധാനം. എങ്കിലും ഇതെന്ത് കഴുത്തറപ്പൻ നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് കൂടുതൽ പേരും സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം കുറിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User