നാളത്തെ ബദൽ സംവാദത്തിൽ കെ റെയിൽ പങ്കെടുക്കില്ല

ഏപ്രില്‍ 28 ന് കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നുവെന്ന് കെ റെയിൽ

നാളത്തെ ബദൽ സംവാദത്തിൽ കെ റെയിൽ പങ്കെടുക്കില്ല

  നാളത്തെ ജനകീയ സമിതി ബദൽ സംവാദത്തിൽ കെ റെയിൽ പങ്കെടുക്കില്ല. ഏപ്രില്‍ 28 ന് കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നുമാണ് കെ റെയില്‍ വിശദീകരണം.

  ഏപ്രിൽ 28 ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങൾ കൊണ്ട് ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്