ലൈംഗിക പീഡനം വീണ്ടും അറസ്റ്റിൽ

അറുപതോളം പെണ്കുട്ടികളെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കൾ

ലൈംഗിക പീഡനം വീണ്ടും അറസ്റ്റിൽ

 സ്കൂൾ കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ സിപിഎം നേതാവും മലപ്പുറം ന​ഗരസഭാ മുൻ കൗൺസിലറുമായ കെ.വി. ശശികുമാറിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. 13 കേസുകളിൽ പ്രതിയായ ഇയാൾ ‌പല കേസുകളിലായി റിമാൻഡിലായിരുന്നു. ഇവയിൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും പോക്സോ  കേസിൽ കുടുങ്ങിയത്. ഇയാൾ അധ്യാപകനായിരുന്ന സ്കൂളിലെ പെൺകുട്ടിയാണ് പരാതിക്കാരി. പ്രായപൂർത്തിയാകാത്ത അറുപതോളം പെൺകുട്ടികളെ ഇയാൾ ഉപദ്രവിച്ചിച്ചിച്ചുണ്ടെന്നാണു രക്ഷിതാക്കൾ നൽകുന്ന വിവരം. 2014 മുതൽ രക്ഷിതാക്കൾ പരാതിയുമായി രം​ഗത്തു വന്നെങ്കിലും നടപടിയുണ്ടായില്ല.
മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറായിരിക്കെയാണ് കെ.വി ശശികുമാറിനെതിരെ കൂടുതൽ പീഡന പരാതികൾ ഉയർന്നത്. ഇയാൾ അധ്യാപകനായിരുന്ന ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. ആരോപണത്തിനു പിന്നാലെ, ഇയാൾ നഗരസഭാംഗത്വം രാജിവച്ചു. അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ നിന്നും വിരമിച്ചതിന് പിന്നാലെ, അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.  നേരത്തെ രണ്ടു പോക്സോ കേസിൽ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയിരുന്നു. 
 മലപ്പുറത്തെ ഞെട്ടിച്ച സംഭവമായിരുന്നു അധ്യാപകൻ കെ വി ശശികുമാർ പോക്സോ കേസിൽ പ്രതിയായത്. ആറ് കേസുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഈ പീഡന കേസിന്റെ അന്വേഷണത്തിൽ ആശങ്കയുണ്ടെന്നാണ് പൂർവ വിദ്യാർത്ഥിനികളുടെ കൂട്ടായ്മ പറയുന്നത്. ശശികുമാറിനെതിരായ പരാതികൾ സ്കൂൾ അധികൃതർ മറച്ചുവെച്ചിരുന്നെന്നും ഇതിന്റെ തെളിവുകൾ പൊലീസിന് നൽകിയിരുന്നെന്നും പൂർവ വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ഈ കാര്യങ്ങളൊന്നും അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.