ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞയാൾ പിടിയിൽ

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞയാൾ പിടിയിൽ


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് അസഭ്യവർഷം നടത്തിയയാൾ പിടിയിൽ. ഉടുമ്പഞ്ചോല സ്വദേശി ഡിജോയാണ് പോലീസ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം കൊച്ചിയിൽ വിമാനം ഇറങ്ങി ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ ഗോശ്രീ പാലത്തിന് സമീപിച്ചാണ് സംഭവം ഉണ്ടായത്. ചേരാനല്ലൂർ മുതൽ ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന ഇയാൾ പാലത്തിനു സമീപത്ത് വച്ച് വാഹനത്തിന് വട്ടം വയ്ക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. ഡിജോ പൂർണ്ണമായും മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു