വധശ്രമം; ജയരാജനും സുധാകരനും ഇന്ന് നേര്‍ക്കുനേര്‍

Aug 25, 2022 - 01:18
0
വധശ്രമം; ജയരാജനും സുധാകരനും ഇന്ന് നേര്‍ക്കുനേര്‍

കൊച്ചി:  ഇ.പി.ജയരാജനെ ട്രെയിനില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. തിരുവനന്തപുരം സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടപടി 2016ല്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും തുടര്‍ വാദമുണ്ടായിരുന്നില്ല.വര്ഷങ്ങളായി ഹൈക്കോടതിയില്‍ നില്‍ക്കുന്ന കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇന്ന് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User