ഇഡിക്ക് പിന്നില്‍ മറ്റൊരോ? തോമസ് ഐസക് 

Jul 18, 2022 - 03:07
0
ഇഡിക്ക് പിന്നില്‍ മറ്റൊരോ? തോമസ് ഐസക് 

തിരുവനന്തപുരം: ഇഡി നീക്കത്തിനെതിരെ മുന്‍ മന്ത്രി തോമസ് ഐസക്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ സകല അന്വേഷണ ഏജന്‍സികളെയും അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും തോമസ് ഐസക് വിമര്‍ശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹാജരാകുമോ എന്ന കാര്യം നോട്ടീസ് ലഭിച്ചതിന് ശേഷം തീരുമാനിക്കാം. രാഷ്ട്രീയനീക്കമാണ്, തിരിച്ചും രാഷ്ട്രീയമാകാം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും കിഫ്ബിക്ക് എതിരായി ഇഡിയും ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റും അടക്കം ഇറങ്ങിയതാണ്, എന്നിട്ട് എന്തുണ്ടായി? ഇപ്പോഴത്തെ ഈ കുത്തിപ്പൊക്കലിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളുമുണ്ടാകാമെന്നും തോമസ് ഐസക്പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User