എളമരത്തിന് പിന്നാലെ മോഹനനും; രമയെ കടന്നാക്രമിക്കുന്നു

Jul 11, 2022 - 09:13
0
എളമരത്തിന് പിന്നാലെ മോഹനനും; രമയെ കടന്നാക്രമിക്കുന്നു

കോഴിക്കോട് : എളമരം കരീമിന്റെ വിവാദ പരാമര്‍ശത്തിനെ ന്യായികരിച്ചും പിന്തുണച്ചും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കെ കെ രമ ഒറ്റുകാരി തന്നെയെന്നും വിപ്ലവ ചരിത്രത്തെ ഒറ്റു കൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് എംഎല്‍എ സ്ഥാനമെന്നും സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. എളമരം കരീമിന്റെ ഒഞ്ചിയം പ്രസംഗത്തെ ന്യായീകരിക്കുകയാണ് സിപിഎം. വിപ്ലവത്തിന്റെ ഒറ്റുകാര്‍ തന്നെയാണ് ആര്‍എംപിയെന്നും എളമരം പറ!ഞ്ഞത് നൂറുശതമാനം ശരിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരിക്കുന്നു. ടിപി ചന്ദ്രശേഖരന്‍ വധ ഗൂഡാലോചന കേസില്‍ പ്രതിചേര്‍ക്കുകയും പിന്നീട് പി മോഹനനെ  കോടതി കുറ്റവിമുക്തമാക്കുകയും ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User