കെ.പി.സി.സി ചിന്തന്‍ ശിബിരം ഇന്നും നാളെയും കോഴിക്കോട്ട്

200 പേർ പങ്കെടുക്കും

Jul 23, 2022 - 00:48
0
കെ.പി.സി.സി ചിന്തന്‍ ശിബിരം ഇന്നും നാളെയും കോഴിക്കോട്ട്

ഉദയാപൂര്‍ ശിബിരത്തിന്റെ മാതൃകയിൽ കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.

കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികളുമുള്‍പ്പടെ 200 ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുക.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃനിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചു പങ്കെടുക്കുന്ന വേദിയെന്ന നിലയില്‍ പാര്‍ട്ടിയിലെ  ശൈലിമാറ്റമുൾപ്പെടെയുള്ള  വിഷയങ്ങൾ സജീവ ചര്‍ച്ചയാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User