'കുബേരൻ’ സിനിമയിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം; കഠിനമായ ദിവസങ്ങളെന്ന് താരം

Kuberaan Actress Uma Shankari Diagnosed with Breast Cancer; Calls It the Toughest Phase of Her Life."

Jul 15, 2026 - 19:38
0
'കുബേരൻ’ സിനിമയിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം; കഠിനമായ ദിവസങ്ങളെന്ന് താരം
ഉമ ശങ്കരി ചികിത്സക്കിടെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രം

2002ൽ പുറത്തിറങ്ങിയ‘കുബേരൻ’ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ നടി ഉമ ശങ്കരി സ്തനാർബുദ രോഗ ചികിത്സയിൽ. ചികിത്സയുടെ പുതിയ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവിൽ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും അറിയിച്ചു.

‘‘കീമോ/ഇമ്മ്യൂണോയുടെ രണ്ടാം ഘട്ടമാണ്, ഞാൻ ഓരോ ദിവസമായി മുന്നോട്ട് പോകുന്നു. കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ആരാധകർക്കും നന്ദി. ഞാൻ എന്റെ ഭാഗം ചെയ്യുന്നു, സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയിൽ ശ്രദ്ധയൂന്നുന്നു. പുരോഗതി പരിപൂർണമല്ല, പക്ഷേ അത് യാഥാർഥ്യമാണ്.’’–നടിയുടെ വാക്കുകൾ.

തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഉമ ശങ്കരി, ദിലീപ് നായകനായ 'കുബേരൻ' എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. തുടർന്ന് 'വസന്തമല്ലിക', 'സാഫല്യം', 'ഈ സ്നേഹതീരത്ത്' തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന താരം, ഈ വർഷം ജൂണിലാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പ്രേക്ഷകരുമാമയി പങ്കുവച്ചിരിക്കുന്നത്.

സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയപ്പോൾ, രോഗം അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് കടന്നുവന്നതെന്നും ആദ്യ നിമിഷങ്ങളിൽ വലിയ മാനസികാഘാതമാണ് അനുഭവപ്പെട്ടതെന്നും ഉമ ശങ്കരി പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? എന്ന ചോദ്യങ്ങളാണ് ആദ്യം മനസ്സിൽ ഉയർന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് യാഥാർഥ്യം ഉൾക്കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തീരുമാനിച്ചതായും ചികിത്സയുമായി മുന്നോട്ടുപോകുകയാണെന്നും ഉമ ശങ്കരി അറിയിച്ചു.

2004ൽ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ ആണ് ഉമ അഭിനയിച്ച അവസാന മലയാള സിനിമ. 2007വരെ മാത്രമെ ഉമ സിനിമയിൽ സജീവമായിരുന്നുള്ളൂ. വിവാഹത്തിന് കുറച്ച് വർഷങ്ങൾ ബ്രേക്ക് എടുത്തു. ശേഷം 2012ൽ തിരികെ അഭിനയത്തിലേക്ക് വന്നെങ്കിലും സീരിയിലിലാണ് നടി സജീവമായത്. പിന്നീട് ചുരുക്കം ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User