പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇ പി ജയരാജന് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസവസാനിപ്പിക്കാൻ:കെ സുധാകരൻ

Jul 23, 2022 - 14:36
0
പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇ പി ജയരാജന്  മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസവസാനിപ്പിക്കാൻ:കെ സുധാകരൻ


പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇ പി ജയരാജന്  മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസവസാനിപ്പിക്കാൻ എന്ന് എ കെ ജി സെന്റർ ആക്രമണ സംഭവത്തിൽ  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അഭിമാന ബോധമുള്ളവർക്ക് കേരളാ പോലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആ അവസ്ഥ നാട്ടിൽ ഉണ്ടാക്കുന്നത് ആഭ്യന്തര മന്ത്രിക്കസേരയിൽ ഇരിക്കുന്ന ആളാണെന്നത് നിരാശാജനകമാണ് .

വിമാനക്കമ്പനി യാത്രാവിലക്കേർപ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും LDF കൺവീനറെ വിലക്കാൻ നാട്ടിലെ കോടതികൾ തയ്യാറാകണം. അങ്ങനെയെങ്കിലും സിപിഎം ഓഫീസ് ജീവനക്കാർക്ക് ജീവഭയമില്ലാതെ അവിടങ്ങളിൽ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാർക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാം!

സിപിഎമ്മിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും അല്പം ശ്രദ്ധയോടുകൂടി ജീവിക്കാൻ മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂർച്ച ഏറുന്നതനുസരിച്ച് നിങ്ങളിൽ ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സിപിഎം നേതൃത്വത്തിൽ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാൻ മുതിരുന്നവർക്ക് ഒന്നിനും മടിയുണ്ടാകില്ല.

സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം  AKG സെൻ്ററിന് പടക്കമെറിഞ്ഞത്. എന്നിട്ടിപ്പോൾ യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്തായാലും പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കൺവീനർക്ക് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാൻ.

നാട് നിങ്ങളെ വിലയിരുത്തുന്നുണ്ട് പിണറായി വിജയൻ. നിങ്ങളോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User