സദാചാരാ ഗുണ്ടകളുടെ മുഖത്തേറ്റ അടിയാണ് ഈ ചിത്രം

Jul 21, 2022 - 01:25
0
സദാചാരാ ഗുണ്ടകളുടെ മുഖത്തേറ്റ അടിയാണ് ഈ ചിത്രം

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാര്‍ത്ഥികള്‍. അടുത്തിരിക്കാന്‍ വിലക്കുമായെത്തിയവര്‍ക്ക് മുന്നില്‍ ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന കസേരയില്‍ ഒരാള്‍ മറ്റൊരാളുടെ  മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. സിഇടി കോളേജിന് സമീപത്താണ് സംഭവം നടന്നത്. ചൊവ്വാഴ്ച വിദ്യാര്‍ത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങള്‍ വെട്ടിപ്പൊളിച്ച രീതിയില്‍ കണ്ടത്. ആള്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയില്‍ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതിന്റെ ചിത്രം മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ശബരീനാഥന്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User