മോദിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; പൊലീസിനെ അഴിച്ചുവിടരുത് അഭിജിത്ത് ദീപ് കെ

ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം, പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ വിമർശനം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ

Oct 14, 2026 - 11:06
Updated: 2 hours ago
0
മോദിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; പൊലീസിനെ അഴിച്ചുവിടരുത് അഭിജിത്ത് ദീപ് കെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടയുന്നതിന് പകരം രാജ്യത്ത് അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ് കെ. ജനാധിപത്യ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നവരെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന നടപടികളെ വിമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് അഭിജിത് ദീപ് കെ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയത്.

ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്താനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട പ്രവർത്തകരെയും വിദ്യാർഥികളെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും  പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളോട് പ്രതികരിച്ചാണ് “എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൂടാ?” എന്ന ചോദ്യം അഭിജിത് ദീപ് കെ ഉയർത്തിയത്. 

പ്രതിഷേധത്തിൽ പങ്കെടുക്കാൻ യാത്ര തിരിച്ച വിദ്യാർഥികളെ വഴിയിൽ തടഞ്ഞ് നീക്കിയെന്ന റിപ്പോർട്ടുകളും പ്രവർത്തകരെ കസ്റ്റഡിയിലെടുത്തെന്ന ആരോപണങ്ങളും പ്രതിഷേധത്തിന് മുമ്പുതന്നെ വിവാദമായിരുന്നു. രാജ്യത്തുടനീളം പതിനായിരത്തോളം പേരെ കസ്റ്റഡിയിലെടുത്തതായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക പറഞ്ഞു .

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികളിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളും സി.ജെ.പിയും പറയുന്നു . തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്.

പ്രതിഷേധങ്ങളെ നേരിടുന്ന രീതിയും ജനാധിപത്യപരമായ വിയോജിപ്പുകൾക്കുള്ള ഇടവും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് അഭിജിത് ദീപ് കെ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User