മോദിയെ ഞെട്ടിച്ച് കേന്ദ്രമന്ത്രിയുടെ രാജി! മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും ഉപേക്ഷിച്ച് എൽ. മുരുഗൻ
തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തി 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി എൽ. മുരുഗൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചതോടെ പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമായി.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പ്രതിപക്ഷമായ ഇന്ത്യാ മുന്നണി നയിക്കുന്ന പ്രതിഷേധത്തിൽ പകച്ച് നിൽക്കെ ബിജെപിയെയും മോദിയേയും ഞെട്ടിച്ച് ഒരു മന്ത്രി രാജിവെച്ച് പുറത്ത് പോയിരിക്കുകയാണ്.. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപിയുടെ കേന്ദ്ര സഹമന്ത്രി എൽ മുരുഗനാണ് ഇന്നലെ മോദിക്ക് രാജിക്കത്ത് നൽകിയിരിക്കുന്നത്.. ഒപ്പം രാജ്യസഭാംഗത്വവും ഒഴിഞ്ഞിരിക്കുകയാണ് മുരുഗൻ.. പൊടുന്നനെ ഉണ്ടായ രാജി ബിജെപിക്ക് കനത്ത തിരിച്ചടി ആയിട്ടുണ്ട്.. മോദി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണത്തിൻ്റേയും പാർലമെൻ്ററി കാര്യവകുപ്പിൻ്റേയും സഹമന്ത്രി ആയിരുന്നു മുരുഗൻ.. മോദിക്ക് എഴുതിയ കത്തിൽ തന്നെ മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം രാജിവെക്കാൻ അനുവദിക്കണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരേ സമയം മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചതിന് പിന്നിൽ എന്ത് കാരണമെന്നാണ് ബിജെപി നേതൃത്വം തലപുകയ്ക്കുന്നത്.. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുരുകൻ. മൂന്നര വർഷത്തോളം കാലാവധി ബാക്കി നിൽക്കെയാണ് രാജി.. സംസ്ഥാനത്ത് BJP ഭരണം ആയതു കൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് നിലനിർത്താൻ കഴിയും.. തനിക്ക് തമിഴ്നാട്ടിലേക്ക് തിരികെ പോയി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും അതിനാലാണ് രാജിയെന്നും മോദിക്കുള്ള കത്തിൽ മുരുഗൻ പറയുന്നുണ്ട്.. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ BJP യെ സജ്ജമാക്കുക എന്നതാണ് മുരുഗൻ തൻ്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.. അടുത്തിടെ തമിഴ്നാട്ടിലെത്തിയ മോദിക്ക് ലഭിച്ച ജനപിന്തുണയും സ്നേഹവും ആണ് തന്നെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് മുരുഗൻ വ്യക്തമാക്കുന്നു.. തമിഴ്നാട്ടിലെ വില്ലേജുകളും തെരുവുകളും സന്ദർശിച്ച് ജനങ്ങളേയും പാർട്ടി പ്രവർത്തകരേയും കണ്ട് സംസ്ഥാന വ്യാപകമായി പാർട്ടിയുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അതിലൂടെ 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ BJPക്ക് മികച്ച വിജയം നേടിക്കൊടുക്കാൻ കഴിയുമെന്നാണ് മുരുഗൻ്റെ പ്രതീക്ഷ.. തമിഴ്നാട്ടിൽ എന്തെങ്കിലും മെച്ചമുണ്ടാക്കാം എന്ന് കരുതിയാണ് ദലിത് നേതാവ് കൂടിയായ മുരുഗനെ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തിച്ച് സഹമന്ത്രിസ്ഥാനം നൽകിയത്.. എന്നാൽ അത് ഫലം കണ്ടില്ല.. 2021 ലാണ് ആദ്യമായി മുരുഗൻ കേന്ദ്രമന്ത്രിയായത്.. പക്ഷെ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും നേടാനായില്ല.. എന്നിട്ടും മൂന്നാമതും മോദി അധികാരത്തിലെത്തിയപ്പോൾ മുരുഗനെ മന്ത്രിസഭയിൽ നിലനിർത്തിയതും രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിച്ചായിരുന്നു.. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോജനമൊന്നും ഉണ്ടായില്ല..

അതേസമയം, ഉടൻ നടക്കാൻ സാധ്യതയുള്ള മന്ത്രിസഭാ പുനസംഘടനയിൽ സ്ഥാനം നഷ്ടമാകുമെന്ന് കണ്ടതോടെയാണ് മുരുഗൻ്റെ രാജി എന്നാണ് വിലയിരുത്തൽ.. തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനെന്ന പേരിൽ എന്തെങ്കിലും പദവികൾ നേടിയെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.. നേരത്തെ 2020 മാർച്ച് മുതൽ 16 മാസത്തോളം BJP തമിഴ്നാട് അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. ഒരു പക്ഷേ അതാകും മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും ത്യജിച്ചതിലൂടെ മുരുഗൻ നോട്ടമിടുന്നതും ..
ദക്ഷിണേന്ത്യയിൽ BJPക്ക് പച്ചതൊടാൻ പറ്റാത്ത ഒരു സംസ്ഥാനമാണ് തമിഴ്നാട്.. അണ്ണാമലൈ എന്ന നേതാവ് പഠിച്ച പണി 18 ഉം നോക്കിയിട്ടും ഒന്നും നടന്നില്ല.. ഒടുവിൽ BJP യിൽ നിന്ന് രാജിവെച്ച് പോയി പുതിയ പാർട്ടി ഉണ്ടാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും മുൻപ് മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ദയനീയ പ്രകടനം നടത്താനേ മുരുഗന് സാധിച്ചിരുന്നുള്ളു.. അങ്ങനെ ഒരു സംസ്ഥാനത്ത് പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താൻ മുരുഗന് കഴിയും എന്ന് കാണേണ്ടതാണ്..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)