എസി ഉപയോഗം കൂടുംതോറും ചൂടും കൂടും; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കൊടുംചൂടിൽ നിന്ന് രക്ഷ നേടാൻ എസിയെ അമിതമായി ആശ്രയിക്കുന്നത് കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്.

Jul 25, 2026 - 16:26
0
എസി ഉപയോഗം കൂടുംതോറും ചൂടും കൂടും; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കാലാവസ്ഥ വ്യതിയാനം രൂക്ഷമായ സാഹചര്യത്തിൽ പുറത്ത് കൊടും ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ നമ്മൾ താമസിക്കുന്ന സ്ഥലമായാലും ജോലി ചെയ്യുന്ന സ്ഥലമായാലും എല്ലാം തന്നെ തണുപ്പിച്ചു  കൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ തണുപ്പാണ് വരും കാലങ്ങളിൽ വില്ലനാകാൻ പോകുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യർ ആശ്രയിക്കുന്ന എയർ കണ്ടീഷനറുകളെക്കുറിച്ച് ശാസ്ത്രജ്ഞർ ഉയർത്തുന്ന മുന്നറിയിപ്പാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. 

ചൂടിനെ പ്രതിരോധിക്കാൻ എല്ലാ വീടുകളും എസി വ്യാപകമായി ഉപയോഗിക്കുന്നത് വൈദ്യുതി ഉപഭോഗവും ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലും വർധിപ്പിച്ച് ദീർഘകാലത്തിൽ കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.നേച്ചർ റിവ്യൂസ് ക്ലീൻ ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ലോകത്തിൽ  വൈദ്യുതി ഉപഭോഗത്തിന്റെ ഏകദേശം 10 ശതമാനവും കെട്ടിടങ്ങൾ തണുപ്പിക്കാനാണ് ചെലവാകുന്നതെന്ന് പറയുന്നു. ഈ അവസ്ഥയിൽ പോകുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും എസിക്കായുള്ള വൈദ്യുതി ഉപയോഗം ഗണ്യമായി ഉയരുകയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എസിയുടെ അമിത ഉപയോഗം വൈദ്യുതി വിതരണ ശൃംഖലയ്ക്ക് അധികഭാരം സൃഷ്ടിക്കുന്നതോടൊപ്പം, പുറത്തുള്ള അന്തരീക്ഷത്തിന്റെ ചൂടും വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ, വികസന രാജ്യങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഭാവിയിലും എസി വാങ്ങുക സാമ്പത്തികമായി പ്രയാസകരമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 

ഇതിന് പകരമായി, കെട്ടിടങ്ങളെ സ്വാഭാവികമായി തണുപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യകളാണ് ഗവേഷകർ നിർദേശിക്കുന്നത്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന റേഡിയേറ്റീവ് പെയിന്റുകളും, ഈർപ്പം ഉപയോഗിച്ച് ചൂട് കുറയ്ക്കുന്ന ഹൈഡ്രോജൽ ഫിലിമുകളും കെട്ടിടങ്ങളുടെ താപനില 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഭാവിയിൽ എസിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ നിർണായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User