ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 17

PRISM പദ്ധതിക്ക് കീഴിൽ 14 ജില്ലകളിലും അവസരം; 30 വയസ് വരെ പ്രായപരിധി

Sep 15, 2026 - 19:47
0
ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 17

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (PRISM) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 17 വരെ നീട്ടി. സംസ്ഥാനത്തെ 14 ജില്ലകളിലും ഒഴിവുകളുണ്ട്.

ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ, ഡിഗ്രി, ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ഡിപ്ലോമ, ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമ എന്നിവയും അംഗീകരിക്കും. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യമാണ്. 2026 സെപ്റ്റംബർ ഒന്നിന് 30 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകർ.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ പോർട്ടൽ: prism.prd.kerala.gov.in⁠. ഇ-മെയിൽ വിലാസവും ഫോൺ നമ്പരും ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. വിശദമായ നിർദേശങ്ങൾ PRD Kerala⁠, C-DIT Kerala⁠ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

അവസാന തീയതി: 2026 സെപ്റ്റംബർ 17

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User